ദൈവം ടൂറിസ്റ്റ് ആകര്‍ഷണമെന്ന് ആംഗ്ലിക്കന്‍ ബിഷപ്പ്

നോര്‍വിച്ച്: ദൈവം വിനോദസഞ്ചാരികളുടെ ആകര്‍ഷണമാണെന്ന് ലിന്‍ രൂപതയുടെ ആംഗ്ലിക്കന്‍ ബിഷപ്പ് റൈറ്റ് റവ. ജോനാഥന്‍ ലിന്‍. നോര്‍വിച്ച് കത്തീഡ്രലില്‍ നിര്‍മിച്ച അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡിന്റെ പരിസമാപ്തിയില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹം.

ഈ വിനോദ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് നല്‍കിയ സന്തോഷത്തില്‍ ദൈവം അത്യന്തം ആഹ്ലാദിക്കുന്നുണ്ടാകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഈ ഇന്‍സ്റ്റലേഷന്‍ കാണാനും അത് ആസ്വദിക്കാനുമായി 20000 ത്തിലേറെ ആളുകളാണ് ആയിരം വര്‍ഷത്തോളം പഴക്കമുള്ള കത്തീഡ്രലിലേക്ക് ഒഴുകിയെത്തിയത്.

അമ്പതടി ഉയരമുള്ള സ്ലൈഡില്‍ പതിനായിരത്തോളം ആളുകള്‍ കയറുകയുണ്ടായി. ഇത് കത്തോലിക്കരുടെയും ആംഗ്ലിക്കന്‍ സഭക്കാരുടെയും വിമര്‍ശനത്തിന് പാത്രമായി.

കത്തീഡ്രല്‍ ഇത്തരത്തിനൊരു വിനോദത്തിനായി വിനയോഗിച്ചത് തെറ്റായി പോയി എന്ന് ക്വീനിലെ മുന്‍ ചാപ്ലിന്‍ ഡോ. ഗവിന്‍ ആഷ്ഡന്‍ അഭിപ്രായപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles