മഹത്വം പിറന്ന പുല്‍ത്തൊട്ടി

വചനം
ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. ലൂക്കാ 2 : 12

വിചിന്തനം
പുൽത്തൊട്ടിയിലെ ശിശു ലോക രക്ഷയാണ്. ദൈവം ചരിത്രത്തിന്റെ ഭാഗമായപ്പോൾ വാസസ്ഥലമാക്കിയത് ഒരു എളിയ പുൽത്തൊട്ടിയായിരുന്നു. അങ്ങനെ, മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ പിറവി ബത്ലേഹമിലെ പുൽത്തൊട്ടിയിൽ ആരംഭം കുറിക്കുന്നു. ആർക്കും ഏറ്റവും എളിയവർക്കുപോലും സമീപിക്കാൻ കഴിയുന്ന ആ ശിശു ദൈവമാണ്. ലോകത്തിനു ജീവൻ നൽകാൻ പിതാവായ അയച്ച പ്രിയപുത്രനാണ്. വചനം മാംസമായി മന്നിൽ അവതരിച്ചതിൻ്റെ ഓർമ്മ ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ ആഗമനകാലത്തിൽ മണ്ണിന്റെ മണമുള്ള മക്കളായ നമുക്ക് ആ ശിശുവിലേക്ക് നടന്നടുക്കാം , അവനെ നമുക്കാരാധിക്കാം.

പ്രാർത്ഥന
പിതാവായ ദൈവമേ, ലോക രക്ഷക്കായി സ്വപുത്രനെ നൽകിയ അങ്ങേ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു. ആ ദിവ്യശിശു, ഞങ്ങളെ ആശ്ലേഷിക്കുന്ന, കൂടെ നടക്കുന്ന ദിവ്യസ്നേഹമായി എന്നും കൂടെയുണ്ട്. ആ ദിവ്യ പൈതലിൻ്റെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളും കണ്ണുകളും തുറക്കണമേ. അവൻ്റെ കൊച്ചു വാക്കുകൾക്കു നേരേ ചെവികൊടുക്കാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം
പുൽകൂട്ടിലെ ഉണ്ണീശോയെ, എൻ്റെ ആശ്രയമ!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles