യേശുവിന്റെ തിരുനാമത്തിന്റെ തിരുനാള്‍

ഇന്ന് ജനുവരി 3ാം തീയതി യേശുവിന്റെ തിരുമുഖത്തിന്റെ തിരുനാളാണ്. ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍ വി. പൗലോസ് യേശുവിന്റെ തിരുനാമത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്നുണ്ട്. എല്ലാ നാമങ്ങളേക്കാളും ഉപരിയായ നാമം എന്നാണ് പൗലോസ് യേശുവിന്റെ തിരുനാമത്തെ വിശേഷിപ്പിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിയെന്നയിലെ വി. ബെര്‍ണാര്‍ദിന്റെ പ്രഭാഷണങ്ങളിലൂടെയാണ് യേശുവിന്റെ തിരുനാമത്തോടുളള ഭക്തി പ്രചരിച്ചത്. ഇറ്റാലിയന്‍ നഗരങ്ങളില്‍ നിലനിന്നിരുന്ന കുടുംബ കുടിപ്പകകള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വി. ബെര്‍ണാര്‍ദിന്‍ ഈ ഭക്തി പ്രചരിപ്പിച്ചത്. 1721 ല്‍ ഇന്നസെന്റ് പതിമൂന്നാമന്‍ മാര്‍പാപ്പാ യേശുവിന്റെ തിരുനാമത്തോടുള്ള ഭക്തി കത്തോലിക്ക സഭ മുഴുവനും ആചരിക്കണമെന്ന് പ്രഖ്യാപിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles