അവിശ്വാസിയുടെ ഊമയായ മകൻ സംസാരിച്ചപ്പോൾ

ഒരു വൃദ്ധൻ ട്രെയിനിനുള്ളിലിരിക്കുകയായിരുന്നു, അവൻ എഴുന്നേറ്റു യാത്രക്കാരോട് പറഞ്ഞു, “യേശു ഉടൻ വരുന്നു!” അപ്പോൾ ഒരു സ്ത്രീ വിളിച്ചുപറഞ്ഞു, “നിനക്ക് ഒന്നും അറിയില്ല, നിങ്ങളുടെ യേശു ജീവിച്ചിരുന്നിട്ടുപോലുമില്ല !”

വൃദ്ധൻ ലജ്ജിച്ചു ഇരുന്നു, എന്നാൽ വീണ്ടും സംസാരിക്കാനായി ദൈവം അദേഹത്തിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചു , യേശുവിന്റെ വരവിനെക്കുറിച്ച് സംസാരികാനായി അവൻ ദൈവത്തിന്റെ ശബ്ദം അനുസരിച്ചു വീണ്ടും എഴുന്നേറ്റു, “യേശു മടങ്ങിവരുന്നു, നമ്മുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും അവനെ ഇന്ന് സ്വീകരിക്കുകയും വേണം,”

മുമ്പ് അലറിവിളിച്ച സ്ത്രീ തന്റെ കുട്ടിയ്‌ക്കൊപ്പം സീറ്റിലിരുന്ന് ആ വൃദ്ധനെ ആക്രമിച്ചു !! പാവപ്പെട്ട വൃദ്ധനെ ആക്രമിക്കുന്നത് തുടരുമ്പോൾ അവളുടെ കുട്ടി അവളോട് പറഞ്ഞു , “അവനെ മമ്മി അടിക്കുന്നത് നിർത്തുക, അവൻ ദൈവത്തിൽ നിന്ന് അയച്ചവനാണ്,” അപ്പോൾ ആ സ്ത്രീ മുട്ടുകുത്തി വീണു കരയാൻ തുടങ്ങി !

വൃദ്ധൻ അവളോട് ചോദിച്ചു, “നീ എന്തിനാണ് കരയുന്നത്?”

ആ സ്ത്രീ പറഞ്ഞു: “എന്റെ മകൻ ഊമയായിരുന്നു ഇപ്പോൾ അവൻ സംസാരിക്കുന്നു” !!

കടപ്പാട് : Saji John Puthuvana


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles