മാതൃ സന്ദേശങ്ങള്‍

പരിഹാരം ചെയ്യുക! പരിഹാരം ചെയ്യുക! പരിഹാരം ചെയ്യുക! പാപികള്‍ക്കു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. പാപികള്‍ക്കു വേണ്ടിയുളള പരിഹാരപ്രവര്‍ത്തിയായി നിലം ചുംബിക്കുക
(ലൂര്‍ദില്‍ വി. ബെര്‍ണദീത്തായ്ക്ക് നല്‍കി സന്ദേശം)

പ്രാര്‍ത്ഥിക്കുക. വളരെയേറെ പ്രാര്‍ത്ഥിക്കുക. പരിത്യാഗം അനുഷ്ഠിക്കുക. ആരും പ്രാര്‍ത്ഥിക്കാനും പരിത്യാഗം അനുഷ്ഠിക്കാനും ഇല്ലാത്തതിനാല്‍ അനേകം ആത്മാക്കള്‍ നരകത്തില്‍ പോകുന്നു
(മാതാവ് ഫാത്തിമായില്‍ നല്‍കിയ സന്ദേശം)

ഞാന്‍ ദരിദ്രരുടെ കന്യാമറിയമാണ്.
(ബാനെക്‌സിലെ മാതാവ് മരിയെറ്റ് ബെക്കോയോട് പറഞ്ഞത്)

നിന്റെ അമ്മയായ ഞാനിവിടെ ഇല്ലേ? നീ എന്റെ നിഴലിലും സംരക്ഷണത്തിലുമല്ലേ? എന്റെ കരവലയത്തിലല്ലേ? ഇനിയും നിനക്ക് എന്താണ് ആവശ്യം?
(ഗ്വാദലൂപ്പെയിലെ മാതാവ് വി. ജുവാന്‍ ഡിയേഗോയോട് അരുളിയത്)

പാവപ്പെട്ട പാപികളെ രക്ഷക്കുവാന്‍ വേണ്ടി എന്റെ വിമലഹൃദയ ഭക്തി ലോകമെമ്പാടും പടരുവാന്‍ ദൈവം ആഗ്രഹിക്കുന്നു
(ഫാത്തിമായില്‍ വച്ച് മാതാവ് അരുളിച്ചെയ്തത്)

അടുത്ത മാസം 13 ാം തീയി നിങ്ങള്‍ ഇവിടെ വരണം എന്നും ജപമാല മാതാവിന്റെ സ്തുതിക്കായി എന്നും ജപമാല ചൊല്ലണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അതു വഴി ലോക സമാധാനം നിങ്ങള്‍ നേടണം. കാരണം ജപമാല മാതാവിന് മാത്രമേ നിങ്ങളെ സഹായിക്കാന്‍ സാധിക്കൂ.
(ഫാത്തിമാ സന്ദേശം)

ജനം കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കുന്നില്ല. ഞായറാഴ്ചകളില്‍ പോലും അവര്‍ വിശ്രമമില്ലാതെ തൊഴില്‍ ചെയ്യുന്നു. വൃദ്ധകള്‍ മാത്രമാണ് കുര്‍ബാനയ്ക്കു പോകുന്നത്. മഞ്ഞു കാലത്ത് മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തപ്പോള്‍ മതത്തെ നിന്ദിക്കാന്‍ അവര്‍ പള്ളിയില്‍ പോകുന്നു. തപസ്സുകാലം അവഗണിക്കപ്പെടുന്നു. പുരുഷന്‍മാര്‍ ആണയിടുകയും കര്‍ത്താവിന്റെ നാമത്തെ നിന്ദിക്കുകയും ചെയ്യുന്നു. ഈ അനുസരണക്കേടും ദൈവകല്‍പനയുടെ ലംഘനവുമാണ് എന്റെ മകന്റെ കരം നിങ്ങളുടെ മേല്‍ കഠിനമാകാന്‍ കാരണം
(മാതാവ് ലാ സലെറ്റില്‍ പറഞ്ഞത്)

ഞാന്‍ നിങ്ങളുടെ കരുണ നിറഞ്ഞ അമ്മയാണ്. എന്നെ സ്‌നേഹിക്കുകയും എന്നെ വിളിച്ചു കരയുകയും എന്നില്‍ പ്രത്യാശ വയ്ക്കുകയും ചെയ്യുന്ന എല്ലാവരുടെയും അമ്മ. ഞാന്‍ അവരുടെ നിലവിളികളും സങ്കടങ്ങളും കേള്‍ക്കും. അവരുടെ ആവശ്യങ്ങള്‍ക്കും ദൗര്‍ഭാഗ്യങ്ങള്‍ക്കും കാതു കൊടുക്കും. കേള്‍ക്കൂ. അത് നിങ്ങളുടെ ഹൃദയം പിളര്‍ക്കട്ടെ.
(ഗ്വാദലൂപ്പെയില്‍ വച്ച് മാതാവ് ജുവാന്‍ ഡിയേഗോയോട് പറഞ്ഞത്)

എന്റെ സംരക്ഷണം യാചിക്കുന്ന മക്കളെ സഹായിക്കാന്‍ എനിക്ക് എന്തു സന്തോഷമാണെന്നോ. എന്നാല്‍ പലരും എന്റെ പക്കല്‍ ഒരിക്കലും വരാന്‍ കൂട്ടാക്കുന്നില്ല.
(അത്ഭുത മെഡലിന്റെ നാഥ വി. കാതറിന്‍ ലബൂറിനോട് പറഞ്ഞത്)

ഈ ലോകത്തില്‍ നിങ്ങള്‍ക്ക് സന്തോഷം തരാമെന്ന് ഞാന്‍ വാക്കു തരുന്നില്ല. പക്ഷേ നിത്യജീവിതത്തില്‍ ഞാന്‍ നിങ്ങളെ സന്തോഷിപ്പിക്കും.
(ലൂര്‍ദില്‍ വച്ച് മാതാവ് വി. ബെര്‍ണദീത്തയോട് പറഞ്ഞത്)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles