മറിയം സ്വര്‍ഗ രാജ്ഞി

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 30
സ്നേഹമാകുന്ന ദൈവം ഭൂമിയിൽ വന്നത് തീയിടാനാണ്. രക്ഷണീയ കർമ്മത്തിനുശേഷം ഈശോ പ്രദാനം ചെയ്യുന്ന ഈ സ്നേഹാഗ്‌നി ജ്വാലയുടെ പ്രളയം പരിശുദ്ധ മറിയത്തിൻ്റെ ഹൃദയത്തിലൂടെ ഒഴുക്കി സർവജനത്തെയും അതിൽ ആഴ്ത്തുന്നതിനും ഭൂമിയെ സ്വർഗവുമായി കൂട്ടിച്ചേർത്തു ബന്ധിക്കുന്നതിനും ദൈവം കാത്തിരിക്കുകയാണ്.
പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും ഒന്നായിരിക്കുന്നതു പോലെ ഈശോ മറിയത്തോട് സംയോജിച്ചിരിക്കുന്നു. അങ്ങനെ ഈശോയുടെ മഹത്വം മറിയത്തിൽ പ്രകടമാവുന്നു.
പരിശുദ്ധ മറിയത്തെ നാം കൂടുതലായി അറിഞ്ഞ് സ്നേഹിക്കുന്നതി ലൂടെയാണ് വിടുതലും സൗഖ്യവും ഐശ്വര്യവും നൽകാൻ പരിശുദ്ധ അമ്മക്ക് സാധ്യമാവുക. തിരുവചനം ഉദ്ബോധിപ്പിക്കുന്നു, “മാതാവിന്റെ ഉദരത്തിൽനിന്നു പുറത്തുവരുന്ന നിമിഷം മുതൽ സർവരുടെയും മാ താവിന്റെ അടുത്തേക്ക് മടങ്ങുന്നതുവരെ ആദത്തിന്റെ സന്തതികളുടെ മേൽ ഭാരമുള്ള നുകം വെയ്ക്കപ്പെട്ടിരിക്കുന്നു” (പ്രഭാ 40:1).
വരാൻപോകുന്ന ഉഗ്രപീഡനത്തെ അതിജീവിക്കാൻ വേണ്ട കരുത്ത് പ്രാപിക്കാൻ മറിയത്തോട് ചേർന്ന് നിൽക്കേണ്ടിയിരിക്കുന്നു. വിശുദ്ധ ലൂയി വീണ്ടും പറയുന്നു: “ഒരു വ്യക്തി മറിയത്തോട് എത്ര കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നുവോ അത്രയും കൂടുതലായി മറിയം ആ വ്യക്തിയെ ദൈവത്തോട് ഐക്യപ്പെടുത്തുന്നു.”
അങ്ങനെയെങ്കിൽ അതിൽനിന്ന് ഉടലെടുക്കുന്ന മറ്റൊരു സത്യം ഇതാണ്, ഒരു വ്യക്തി മറിയത്തിൽനിന്ന് എത്രയധികം അകലുന്നുവോ, അത്രയും അധികമായി സാത്താൻ ആ വ്യക്തിയെ തന്നോടുതന്നെ അടുപ്പിക്കുന്നു.
കടപ്പാട്:
ഫാ.മാത്യു വർഗീസ്
~ Jincy Santhosh ~
നമ്മുടെ രക്ഷയ്ക്ക് സുഖപ്രദമേകുന്ന സഹായ ങ്ങളും ദൈവകരുണയും നേടിയെടുക്കുന്നതിനായി ആൽ വിശ്വാസത്തോടുകൂടി നമ്മളോട് പോകാൻ പൗലോസ് അപ്പസ്തോലൻ ആവശ്യപ്പെട്ട കൃപയുടെ സിംഹാസനം പരി. മറിയമാണ്.
(വി. അന്തോണിയൂസ്)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.