മറിയം നിഴലും പൊരുളും

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 28
ഏദൻ എന്ന വാക്കിൻ്റെ അർത്ഥം കൃഷി ചെയ്യപ്പെ ടാത്ത ഭൂമി എന്നാണ്. ആ സ്ഥലം യാതൊരു വിത്തും കൂടാതെ പറുദീസായെ ഉത്ഭവിപ്പിച്ചതുപോലെ, മറിയം പുരുഷനെ അറിയാതെ തന്നെ നമുക്കു വേണ്ടി മിശിഹായെ ഉത്ഭവിപ്പിച്ചു. അതിനാൽ ഏദൻ എന്ന ഈ കന്യകാഭൂമി പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രതിരൂപമാണ്.
തന്റെ വാർദ്ധക്യത്തിൽ സാറാ അത്ഭുതകരമായി ഇസഹാക്കിനെ ഗർഭം ധരിച്ചു.
ഇസഹാക്ക് ബലി പീഠത്തിൻമേൽ ബന്ധിതനായി കിടന്നതു മൂലം ക്രൂശിതനായ നമ്മുടെ കർത്താവിന്റെ പ്രതിരൂപമായി തീർന്നു. അതിനാൽ സാറായിൽ പരിശുദ്ധ മറിയത്തിന്റെ ഒരു പ്രതിരൂപം കാണുന്നു.
ഉൽപ്പത്തി പുസ്‌തകത്തിൽ റബ്ബേക്കായെപ്പറ്റി നാം ഇപ്രകാരം വായിക്കുന്നു. അവൾ ഏറ്റവും അഴകുള്ള ഒരു യുവതിയും, സുന്ദരിയായ ഒരു കന്യകയും പുരുഷനെ അറിഞ്ഞിട്ടില്ലാത്തവളുമായിരുന്നു (ഉൽ. 24-16) ദൈവപരിപാലനയിൽ റബേക്കാ ഇസഹാക്കിന്റെ ഭാര്യയായിത്തീരാൻ ഒരുക്കപ്പെട്ടിരുന്നതുപോലെ,
മറിയം പരിശുദ്ധാരൂപിയുടെ മണവാട്ടിയായിത്തീരുവാൻ ഒരുക്കപ്പെട്ടിരുന്നതുകൊണ്ട് റബേക്കാ പരിശുദ്ധമറിയത്തിന്റെ പ്രതിരൂപമാണ്.
~ Jincy Santhosh ~
“ഹവ്വാ ഒരു മുള്ളായിരുന്നു. എന്നാൽ മറിയമാകട്ടെ ഒരു പനിനീർ പൂവും.
ഹവ്വാ മാനവ കുലത്തിന് മുറിവുകളുണ്ടാക്കി.
മറിയമാകട്ടെ മുറിവുകളും വേദനകളും ആകുലതകളും ശമിപ്പിച്ചു.
ഹവ്വാ മരണം വിളിച്ചു വരുത്തി.
മറിയമാകട്ടെ രക്ഷ പ്രാപ്യമാക്കി”
( വിശുദ്ധ ബർണ്ണാർദ് )
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.