മറിയം കുടുംബങ്ങളുടെ കാവല്‍ക്കാരി

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 26

മറിയത്തിന് ഒരു കുടുംബമുണ്ടായിരുന്നുവെന്നത് ഒരു ധ്യാനവിഷയമാണ്.

അവൾ യേശുവിൻ്റെ അമ്മ മാത്രമല്ല, യൗസേപ്പിതാവിന്റെ ഭാര്യയുമായിരുന്നു.

തൻ്റെ പുത്രനെ ഒരു കുടുംബത്തിലേക്കാണു പിതാവായ ദൈവം അയച്ചത്.
യൗസേപ്പിതാ വു തീർച്ചയായും യേശുവിൻ്റെ സ്വാഭാവികമായ പിതാവല്ല. മറിച്ച്, വളർത്തുപിതാവാണ്.
എന്നിട്ടും
ദൈവം അദ്ദേഹത്തിനു ദൈവപുത്രന്റെമേൽ പിതൃത്വാധികാരം നൽകി, ഈശോയ്ക്ക് ഒരു പിതാവും മാതാവും ഉണ്ട് എന്നു ഉറപ്പുവരുത്തി.

മറിയത്തിനു താനൊരു അമ്മയാണെന്നും ഭാര്യയാണെന്നുമുള്ള തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു. ദൈവം അവളെ തൻ്റെ സ്വന്തം പുത്രൻ്റെ അമ്മയായി തിരഞ്ഞെടുത്തു, ദൈവത്തിൻ്റെ കുറ്റമറ്റ മാതാവ്.
അവൾ അവനെ തന്റെ ഭർത്താവും സാർവ്വത്രിക സഭയുടെ രക്ഷാധികാരിയുമായ യൗസേപ്പിതാവിനൊപ്പം വളർത്തി. സ്വന്തം കുടുംബത്തെ കരുതലോടെ കാത്തുസൂക്ഷിക്കുന്നതിനൊപ്പം കാനായിലെന്നപോലെ മറ്റ് കുടുംബങ്ങളെയും ചേർത്ത് നിർത്താൻ മറിയം മടി കാണിച്ചില്ല.

~ Jincy Santhosh ~

“അവളെ അനുഗമിച്ചാൽ നിനക്ക് വഴി തെറ്റിപ്പോ കാൻ കഴിയില്ല. പരിശുദ്ധ മറിയം നിന്നെ സംരക്ഷിക്കുന്നു വെങ്കിൽ നീ നഷ്‌ടപ്പെടുമെന്ന് ഭയപ്പെടേണ്ട. പരിശുദ്ധ മറിയം നിനക്ക് അനുകൂലമെങ്കിൽ നീ പറുദീസായിൽ എത്തിച്ചേരും.
(വി. ബെർണ്ണാർദ്ദ്)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles