മറിയം സമാധാനത്തിന്റെ നിറകുടം

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 25
സമാധാനമെന്നതു നമ്മുടെ യത്നം വഴി നേടിയെടുക്കുന്ന ഒന്നല്ല.
അത് ദൈവത്തിന്റെ ദാനമാണ്.
സമാധാനത്തിന്റെ രാജകുമാരനെ ലോകത്തിനു സമ്മാനിക്കുവാൻ ദൈവം കണ്ടെത്തിയതു സമാധാനത്തിന്റെ നിറവായ നസറത്തിലെ മറിയത്തെയാണ്. ബാല്യം മുതലേ ദേവാലയത്തിൽ വളർന്നതിനാലെന്ന പോലെ ജീവിതത്തിൽ ദൈവം അനുവദിച്ച എല്ലാ പ്രതികൂലങ്ങളുടെയും മുൻപിൽ സമചിത്തത കൈവിടാതെ അവയെ നേരിടുവാൻ അവൾ പ്രാപ്തയായി.
ദൈവദൂതന്റെ ദർശനം ആദ്യമായി ലഭിക്കുമ്പോൾ അസ്വസ്ഥയാകുന്ന മറിയത്തിന് ഈ അഭിവാദനത്തിന്റെ പൊരുൾ എന്തെന്നു സമാധാനപൂർവും ധ്യാനിക്കുവാൻ ധൈര്യം ലഭിച്ചത് ഈ മുറിയാതെ അവൾ ഹൃദയത്തിൽ കാത്തുസൂക്ഷിച്ച ദൈവോർമ്മയിൽ നിന്നാണ്.
കുരിശിന്റെ വഴിയിലും പിന്നീട് കാൽവരിയിലും ഹൃദയം പിളരുന്ന നൊമ്പരത്തിയിലും അവൾ ശാന്തയായിരുന്നു.
ഭൂമിയിൽ സമാധാനസ്ഥാപകരായി ജീവിക്കേണ്ടതെങ്ങനെയെന്നതിന് മറിയം മാതൃകയാണ്.
“ഇഹലോക ജീവിതത്തിൽ പരിശുദ്ധ മറിയത്തെ ബഹുമാനിക്കുന്നവരെ നിത്യതയിൽ പരിശുദ്ധ മറിയം ബഹുമാനിക്കും.” (വിശുദ്ധ റിച്ചാർഡ്)
കടപ്പാട്: ഫാ.പോൾ കല്യാടിക്കൽ
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.