മറിയം കരുതലിന്റെ പ്രതീകം

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 22

കുടുംബ ജീവിതത്തിന്റെ ആരംഭത്തിൽ തന്നെ തെറ്റിദ്ധാരണകൾക്ക് വിധേയയായവൾ , അകാലത്തിൽ വൈധ്യവത്തിന്റെ വ്യധകൾ ഏറെ അനുഭവിച്ചവൾ, സ്വപുത്രന്റെ കഷ്ടാനുഭവങ്ങളും അവന്റെ മരണവും നിസ്സഹായയായി കണ്ടു നിൽക്കേണ്ടി വന്നവൾ..,

ഭർത്താവിനാൽ സംശയിക്കപ്പെട്ടപ്പോഴും പരാതിയില്ലാതെ ദാമ്പത്യത്തെ അവൾ കരുതലോടെ കാത്തുസൂക്ഷിച്ചു.

ഏകജാതനായ ശിശുവിന്റെ ജീവൻ ശത്രുക്കളാൽ അപകടത്തിലാണന്നറിഞ്ഞപ്പോഴും ദൈവസന്നിധിയിൽ പരാതി പറയാതെ അനുസരണയോടെ ശിശുവിനെ കാത്തുസൂക്ഷിച്ചു.

തന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കുമെന്ന പ്രവചനം അന്ത്യത്തോളം ഒരു തീക്കനലായ് ഹൃദയത്തിൽ കാത്തുസൂക്ഷിച്ചു.

മകന്റെ മരണത്താൽ ഹൃദയം തകർന്ന വേദനയ്ക്കു നടുവിലും ഗുരുവിനെ നഷ്ടപ്പെട്ട് ഭയചകിതരായി തകർന്നിരുന്ന ശിഷ്യഗണത്തിന് സ്വയം മറന്ന് സ്നേഹ സാനിധ്യവും പ്രാർത്ഥനയുടെ കരുത്തും പകർന്ന മറിയം കരുതലിന്റെ കരങ്ങളിലവരെ താങ്ങി നിർത്തി.

മറിയം മർത്യവർഗത്തിനു മുഴുവൻ കരുതലിന്റെ കരുത്തായ കരമാണ്.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles