മറിയം വാഗ്ദാന പേടകം

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 21
ഇസ്രായേൽ ജനത്തിന്റെ കാനാൻ ദേശത്തേക്കുള്ള യാത്രയിൽ മേഘം വാഗ്ദാന പേടകത്തെ മൂടുന്നതായി നാം കാണുന്നു. മംഗളവാർത്തയിൽ
ഗബ്രിയേൽ മാലാഖയുടെ ദൂത് “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും ”
ഇതു പരിശുദ്ധ മറിയം പുതിയ ഇസ്രായേലിന്റെ വാഗ്ദാന പേടകം ആണ് എന്നു സൂചിപ്പിക്കുന്നു.
പഴയ നിയമ വാഗ്ദാന പേടകത്തിലെ മൂന്നായാളങ്ങളിലൊന്നായ മന്ന ദൈവത്തിന്റെ അനന്ത പരിപാലനയെ ഓർമ്മിപ്പിക്കുന്നു. പുതിയ നിയമത്തിലേക്കു കടന്നുവരുമ്പോൾ പരിശുദ്ധ അമ്മ ജീവന്റെ അപ്പമായ ഈശോയെ ഉദരത്തിൽ സംവഹിച്ചു പുതിയ വാഗ്ദാന പേടകമായി മാറി.
ഈശോയാകുന്ന ദേവാലയം കാൽവരിയിൽ വച്ച് തകർക്കപ്പെട്ടപ്പോൾ ജെറമിയായുടെ സ്ഥാനം ഏറ്റെടുക്കുന്ന യോഹന്നാൻ വാഗ്ദാന പേടകത്തെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി.
പന്തക്കുസ്തായ്ക്കു ശിഷ്യരെ ഒരുക്കുന്നതു മറിയമാണ്. പിന്നെ അവൾ ചരിത്രത്തിൽ നിന്ന് മറഞ്ഞു നിന്നു. പിന്നീട് സഭ ആ പേടകം കണ്ടെത്തി.ആ പേടകം സ്വർഗത്തിലിരിക്കുന്നു ,
സ്വർഗ്ഗാരോപണം !
~ Jincy Santhosh ~
“പഴയ നിയമം നിഴലും പുതിയ നിയമം പൊരുളുമാണ്. പഴയ നിയമത്തിൽ കാണുന്ന വാഗ്ദാന പേടകം പുതിയ നിയമത്തിലെ പൊരുളായ എന്തിനെയോ സൂചിപ്പിക്കുന്നു; അതാണ് പരിശുദ്ധ കന്യകാമറിയം.”
(വിശുദ്ധ അഗസ്റ്റിൻ )
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.