മറിയം – നിത്യകന്യക

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 5

കന്യകയായിരിക്കെ പുത്രനെ പരിശുദ്ധാത്മാവിൽ ഗർഭം ധരിച്ചു പ്രസവിച്ച പരിശുദ്ധ മറിയത്തെ പില്ക്കാല ജീവിതത്തിൽ ജോസഫ് ലൈംഗികമായി അറിയുകയോ അവളെ പൂർണ്ണമായി ഗ്രഹിക്കുകയോ ചെയ്തില്ല. അവൻ കന്യകയുടെ കാവൽ പുരുഷനായി മാറുകയായിരുന്നു. കാരണം മറിയത്തിന്റെ നിത്യകന്യകാത്വം ദൈവത്തിന്റെ പരിപൂർണ്ണ സംരക്ഷണയിലായിരുന്നു.

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കന്യകാത്വമായിത്തന്നെ പഴയ നിയമത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്.

കന്യകയായ ഇസ്രായേലേ, നിന്നെ ഞാന്‍ വീണ്ടും പണിതുയര്‍ത്തും; നീ വീണ്ടും തപ്പുകള്‍ എടുത്തു നര്‍ത്തകരുടെ നിരയിലേക്കു നീങ്ങും.
(ജറെമിയാ 31 : 4)

ഇസ്രായേല്‍കന്യകേ, മടങ്ങിവരുക; നിന്‍റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക.
(ജറെമിയാ 31 : 21)

യുവാവ് കന്യകയെ എന്നപോലെ നിന്‍റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍ മണവാട്ടിയിലെന്നപോലെ നിന്‍റെ ദൈവം നിന്നില്‍ സന്തോഷിക്കും.
(ഏശയ്യാ 62 : 5)

യഹോവയിലുള്ള ആശ്രയത്വത്തിന്റെ തെളിവായിരുന്നു ഇത്. പുതിയ നിയമത്തിൽ സഭയെ കർത്താവിനായി ഒരുക്കിയ കന്യകയായിത്തന്നെ പൗലോസ് എഴുതിയിരിക്കുന്നു.

ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം.
(എഫേസോസ്‌ 5 : 25 )

പുനരുത്ഥാന സമയത്ത് അടയ്ക്കപ്പെട്ട കല്ലറ യേശു തുറന്നതു പോലെയോ, വാതിലുകൾ അടച്ചിരിക്കെ അവൻ ശിഷ്യന്മാർക്കു പ്രത്യക്ഷനായതു പോലെയോ മറിയത്തിന്റെ ഉദരവും തുറക്കപ്പെട്ടുവെന്ന് വിശുദ്ധ അബ്രോസും വി.അഗസ്തിനും വ്യാഖ്യാനിക്കുന്നു.

ഒരു സ്പടികത്തിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ അവയ്ക്ക് വികരണം സംഭവിക്കുകയും പ്രിസത്തിന് യാതൊരു മാറ്റവും സംഭവിക്കാത്തതു പോലെ പരിശുദ്ധ മറിയം ഇന്നും നിത്യകന്യകയായിത്തന്നെ നിലനിൽക്കുന്നു.

~ Jincy Santhosh ~

“മറിയം പുത്രനെ ഗർഭം ധരിച്ചപ്പോഴും പ്രസവിച്ചപ്പോഴും പാലൂട്ടി വളർത്തിയപ്പോഴും നിത്യകന്യകയായി തുടർന്നു. തന്റെ ഉൺമ മുഴുവനോടും കൂടെ അവൾ കർത്താവിന്റെ ദാസിയാണ്.”
(വി. സോഫ്രിനൂസ്)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles