മരിച്ച വിശ്വാസികള്‍ക്കായുള്ള കത്തോലിക്കാ സഭയുടെ പ്രാര്‍ത്ഥന
നവംമ്പര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ പള്ളില്‍ പോവുകയും കുമ്പസാരിച്ച് ആ ദിവസങ്ങളില്‍ വരപ്രസാദ അവസ്ഥയില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും മാര്‍പ്പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. ചൊല്ലുകയും ചെയ്തശേഷം സിമത്തേരി സന്ദര്‍ശിച്ച് മരിച്ചവിശ്വാസികള്‍ ദണ്ഡവിമോചനം പ്രാപിക്കുന്നതിനായി ആഗ്രഹിച്ച് ഈ പ്രാര്‍ത്ഥന ചൊല്ലുക:
‘മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്‍റ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കർത്താവിൻറ വിലതീരാത്ത തിരുചോരയെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.’
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക)
ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ നമ്മള്‍ നിയോഗം വെച്ച് പ്രാര്‍ത്ഥിക്കുന്ന മരിച്ചവിശ്വാസി പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിച്ച് സ്വര്‍ഗ്ഗത്തിൽ എത്തിച്ചേരുന്നതാണ്.
നവംമ്പര്‍ 1 മുതല്‍ 8 വരെയുള്ള എല്ലാ ദിവസവും തിരുസഭ നല്‍കുന്ന ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
ഈ ദിവസങ്ങളില്‍ എല്ലാദിവസവും മേല്‍പറഞ്ഞരീതില്‍ പ്രാർത്ഥിച്ച് വ്യത്യസ്ത വ്യക്തികള്‍ക്ക് വേണ്ടി ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.
(ശുദ്ധീകരണാത്മാക്കള്‍ക്ക് പൊതുവായി സമര്‍പ്പിച്ചാല്‍ നമ്മുടെ പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമുള്ള നാം അറിയുകപോലും ചെയ്യാത്ത ആത്മാക്കള്‍ ദൈവകരുണയാല്‍ സ്വര്‍ഗ്ഗത്തിൽ എത്തിച്ചരും).
ഈ ദിവസങ്ങളില്‍ ഏതെങ്കിലും കത്തോലിക്കാപ്പള്ളിയില്‍ പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത് ഏതെങ്കിലും കത്തോലിക്ക സിമത്തേരി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാൽ മതിയാകും.