7.15 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികളുമായി വി. മറിയം ത്രേസ്യയ്ക്ക് ആദരം

വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനി സമൂഹം അഞ്ചു കോടി രൂപയാണു ജീവകാരുണ്യ സംരംഭങ്ങൾക്കായി വിനിയോഗിക്കുക. ഇതിൽ മൂന്നു കോടി രൂപ ചെലവഴിച്ചു നിർധനകുടംബങ്ങൾക്ക് 50വീടുകൾ നിർമിച്ചു നൽകും. നിർധനർക്കു പഠനം, ചികിത്സ,വിവാഹം എന്നിവയ്ക്കും സഹായങ്ങൾ നൽകുമെന്നു മദർ ജനറൽ സിസ്റ്റർ ഉദയ അറിയിച്ചു.

ഇരിങ്ങാലക്കുട രൂപത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പുത്തൻചിറയിൽ ലഹരി വിമുക്ത പുനരധിവാസകേന്ദ്രം, ചാലക്കുടിയിൽ കിടപ്പുരോഗികൾക്കായി സാന്ത്വന ഭവനം,ഷംഷാബാദ് രൂപതയുടെ വിവിധ മേഖലകളിൽ പെയിൻ ആൻഡ് പാലിയേറ്റീവ് സർവീസ് എന്നിവയ്ക്കായാണു തുക വിനിയോഗിക്കുക.

വിശുദ്ധ മറിയം ത്രേസ്യയുടെ തറവാടായ മങ്കിടിയാൻ കുടുംബം 15ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തും. പ്രമേഹ രോഗികൾക്ക് ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനാണു തുക ഉപയോഗിക്കുക.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles