മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോ ലൈഫ് റാലിയില്‍ ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും

വാഷിംഗ്ടണ്‍ ഡിസി: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് അമേരിക്ക ദേശീയ തലത്തില്‍ നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും. 47 വര്‍ഷം പാരമ്പര്യമുള്ള മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കുന്ന ആദ്യത്തെ പ്രസിഡന്റാണ് ട്രംപ്.

‘വന്‍ ജനക്കൂട്ടമേ, നമുക്ക് വെള്ളിയാഴ്ച കാണാം!’ എന്ന് ട്രംപ് റീട്വീറ്റ് ചെയ്ത ഒരു വീഡിയില്‍ പറയുന്നു.

ട്രംപിനെ ഈ മാര്‍ച്ചിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് ഏറെ ചാരിതാര്‍ത്ഥ്യവും അഭിമാനവും ഉണ്ടെന്ന് മാര്‍ച്ച് ഫോര്‍ ലൈഫ് പ്രസിഡന്റ് ജീന്‍ മാന്‍സിനി പറഞ്ഞു.

‘ചരിത്രത്തില്‍ ആദ്യമായി മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കുന്ന പ്രസിഡന്റാണ് അദ്ദേഹം. ഞങ്ങള്‍ വളരെ ആവേശത്തിലാണ്. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ജീവനു വേണ്ടി പോരാടുന്നവരെ പ്രോത്സാഹിപിക്കാനും അദ്ദേഹത്തിന് വളരെ ആവേശമാണ്’ മാന്‍സിനി പറഞ്ഞു.

നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കില്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റേഗനും ജോര്‍ജ് ബുഷും മാര്‍ച്ച് ഫോര്‍ ലൈഫിന് ആശംസ നേര്‍ന്നു കൊണ്ട് മുന്‍ കൊല്ലങ്ങളില്‍ സന്ദേശം അയച്ചിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles