ജീവിതസാക്ഷ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

ചങ്ങനാശേരി: ജീവിതസാക്ഷ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാണെന്നു മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. മിഷന്‍ കേന്ദ്രങ്ങളില്‍ സന്യാസസമൂഹങ്ങളുടെ സേവനം മഹത്തരമാണെന്ന് ന്നും അദ്ദേഹം പറഞ്ഞു.  അസാധാരണ പ്രേഷിതമാസത്തിന്റെ ഭാഗമായി അതിരൂപത സംഘടിപ്പിച്ച മിഷന്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഡയറക്ടര്‍ ഫാ.ജോബിന്‍ പെരുന്പളത്തുശേരി, അസി.ഡയറക്ടര്‍ ഫാ. അനീഷ് കുടിലില്‍, പ്രഫ. ജാന്‍സണ്‍ ജോസഫ്, സിസ്റ്റര്‍ ജെസ്ലിന്‍ ജെഎസ് എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ.ജോസഫ് ചെറിയന്പനാട്ട് എംഎസ്ടി, ഫാ.തോമസ് കുളത്തുങ്കല്‍, സിസ്റ്റര്‍ റോസ്‌ലിന്‍ എല്‍എസ്ഡപി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles