അപഭ്രംശങ്ങളെ ആദർശവത്കരിക്കരുത്; പ്രതിഷേധവുമായി സന്യസ്ത നേതൃത്വം

കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ സ​​​ന്യാ​​​സ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ൾ മ​​​നഃ​​​പൂ​​​ർ​​​വം ന​​​ട​​​ത്തു​​​ന്ന ദു​​​ഷ്പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ സ​​​ന്യാ​​​സി​​​നീ, സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ചു.

സ​​​ത്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന പേ​​​രി​​​ൽ വ്യാ​​​ജ​​പ്ര​​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​തു ശ​​​രി​​​യ​​​ല്ല. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ വാ​​​സ്ത​​​വം പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യു​​​ള്ള മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടിം​​​ഗു​​​ക​​​ൾ മാ​​​ധ്യ​​​മ ധാ​​​ർ​​​മി​​​ക​​​ത​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ്. ക്രി​​​സ്തീ​​​യ സ​​​ന്യാ​​​സ​​​ത്തെ ന​​​വീ​​​ക​​​രി​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം വ​​​രു​​​ന്ന സ​​​ന്യാ​​​സി​​​നി​​​ക​​​ളു​​​ടെ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തെ​​​യും സ്ത്രീ​​​ത്വ​​​ത്തെ​​​യും വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്ന ശൈ​​​ലി​​​ക​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളും മു​​​ഖ്യ​​​ധാ​​​രാ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ത​​​ന്നെ അ​​​വ​​​ലം​​​ബി​​​ക്കു​​​ന്ന​​​ത് തീ​​​ർ​​​ത്തും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്.

സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ സാം​​​ഗ​​​ത്യ​​​വും യു​​​ക്തി​​​യും വി​​​ശ്വാ​​​സ​​​സ​​​മൂ​​​ഹ​​​ത്തെ യ​​​ഥോ​​​ചി​​​തം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ട് എ​​​ന്ന് യോ​​​ഗം നി​​​രീ​​​ക്ഷി​​​ച്ചു. കു​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ​​​യും കു​​​ത​​​ന്ത്ര​​​ങ്ങ​​​ളെ​​​യും ഉ​​​പ​​​രോ​​​ധി​​​ക്കാ​​​ൻ യു​​​ക്തി​​​പ​​​ര​​​വും വ​​​സ്തു​​​നി​​​ഷ്ഠ​​​വു​​​മാ​​​യ വി​​​ശ​​​ക​​​ല​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​കാ​​​ൻ ച​​​ർ​​​ച്ചാ​വേ​​​ദി​​​ക​​​ളും യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഹി​​​ന്ദു, ക്രി​​​സ്ത്യ​​​ൻ സ​​​ന്യാ​​​സ​​​ങ്ങ​​​ളെ താ​​​ര​​​ത​​​മ്യം ചെ​​​യ്ത് മ​​​ത​​​ത്തി​​​നും മ​​​ത​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും​​​നേ​​​രെ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വും ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​വു​​​മാ​​​യ മാ​​​ധ്യ​​​മ​​​വി​​​ചാ​​​ര​​​ണ​​​ക​​​ൾ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തെ ത​​​ക​​​ർ​​​ക്കും.

ക്രൈ​​​സ്ത​​​വ സ​​​ന്യാ​​​സ​​​ത്തെ പ​​​രി​​​ഹാ​​​സ്യ​​​മാ​​​ക്കും​​​വി​​​ധം ചില മാധ്യമങ്ങളിൽ വ​​​ന്ന ലേ​​​ഖ​​​ന​​​ങ്ങളിൽ ക്രൈ​​​സ്ത​​​വ സ​​​ന്യ​​​സ്ത​​​ർ​​​ക്കു​​​ള്ള പ്ര​​​തി​​​ഷേ​​​ധം അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി കെ​​​സി​​​എം​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​സ്റ്റ​​​ർ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ എ​​​സ്ഐ​​​സി, സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ മോ​​​ഡ​​​സ്റ്റ സി​​​റ്റി​​​സി, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles