പ്രകാശത്തിന്‍റെ വില

~ ലിബിന്‍ ജോ ~

 

രണ്ടു സുഹൃത്തുക്കള്‍ ഒരിക്കല്‍ വെട്ടയാടുവാനായി വനത്തിലേക്ക് പോയി.കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരാളെ കാണാതെയായി. അയാള്‍ തിരികെ നടന്നു, കാണാതായ സുഹൃത്തിനെ തേടി. ഒടുവില്‍ ഒരു കുഴിയില്‍ നിന്ന് സുഹൃത്തിന്‍റെ സ്വരം അയാള്‍ കേട്ടു.

ഉടനെ അയാള്‍ സുഹൃത്തിനെ കുഴിയില്‍ നിന്ന് വലിച്ച് കയറ്റി. വേദനകൊണ്ട് അവന്‍ നിലവിളിക്കുകയാണ്. എനിക്ക് വേദനിക്കുന്നുٹഒന്നും കാണാന്‍ കഴിയുന്നില്ല.കണ്ണില്‍ കൂര്‍ത്ത എന്തോ തറച്ചുകയറിയിരിക്കുന്നു. ഉടനെ അയാള്‍ അവനെ എടുത്തുകൊണ്ട് ഗ്രാമത്തിലേക്ക് തിരികെ നടന്നു. ഇനി ഒരിക്കലും കാഴ്ചതിരികെ ലഭിക്കുകയില്ല. വൈദ്യന്‍ സംശയലേശമന്യേ വിധിയെഴുതി. കുറെനാളുകള്‍ക്കുശേഷം അയാള്‍ അവനെ സംന്ദര്‍ശിച്ചു. അയാള്‍ അവനെ അശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. വേദനയോടുകൂടി അവന്‍ അയാളോട് ചോദിച്ചു- ഇപ്പോള്‍ രാത്രിയാണോ..? എനിക്ക് ചുറ്റു ഇരുട്ടാണ്. പ്രകാശം ഇനി എനിക്ക് അന്യമായിരിക്കുമോ..? ഇരുട്ടില്‍ നടക്കുമ്പോഴാണ്, ശരിക്കും പ്രകാശത്തിന്‍റെ വില മനസ്സിലാകുക.

ഇരുട്ട് മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുന്നുണ്ട്.പ്രകാശത്തെ തേടി നടന്ന നിരവധി ആളുകള്‍ ഉണ്ട്, എങ്ങും ഇരുട്ട് പരക്കുമ്പോള്‍ ഒരു നുറുങ്ങുവെട്ടത്തിനായെങ്കിലും അഭിലഷിക്കാത്ത ആളുകള്‍ ചുരുക്കമായിരിക്കും.അതുകൊണ്ടു തന്നെയാവണം അട്ടിടയډാരും ജ്ഞാനികളും അന്ന് ആ രാത്രയില്‍ പ്രകാശത്തെതേടി അലഞ്ഞത്. ഇരുട്ടില്‍ അയിരുന്ന ഒരു ജനതയ്ക്ക് ഒരു ചെറിയ വെളിച്ചം ലഭിച്ച സുദിനം ആയിരുന്നു അത്.

ഇന്നും മനുഷ്യന്‍ ഇരുട്ടിലാണ്.വിദ്വേഷത്തിന്‍റെ,കലഹത്തിന്‍റെ സ്വാര്‍ത്ഥതയുടെ ഇരുട്ട് മനുഷ്യന്‍റെ കണ്ണുകളെ അന്ധമാക്കുന്നു. ഇവിടെ മനുഷ്യന്‍ അസ്വസ്ഥനാണ്, അവന്‍റെ അസ്വസ്ഥതയുടെ മൂലകാരണവും ഇതുതന്നെയാണ്. ഉള്ളിലെവിടെയോ പ്രകാശത്തെ തേടിന്നുണ്ട്.

ഒരോ ക്രിസ്തുമസും ഒരോ ഓര്‍മ്മപ്പെടുത്തലാണ്. നിനക്ക് ചുറ്റുമുള്ള ഇരുട്ടിന്‍റെ, ഇരുട്ടില്‍ നടക്കുമ്പോള്‍ നീ തിരിച്ചറിയേണ്ട പ്രകാശത്തിന്‍റെ വിലയുടെ ഓര്‍മ്മപ്പെടുത്തല്‍.വര്‍ഷങ്ങളായി മനസ്സില്‍ നീ കൊണ്ടുനടക്കുന്ന വിദ്വേഷവും ശത്രുതയും മറന്ന് അയല്‍ക്കാരന്‍റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കുമ്പോള്‍ മനസ്സില്‍ പ്രകാശം നിറയും, അപ്പോള്‍ ബേഥലഹേമില്‍ അന്ന് പുല്‍ക്കൂട്ടില്‍ പിറവിയെടുത്ത ക്രിസ്തു നിന്‍റെ കണ്ണുകളില്‍ പ്രകാശം നിറയ്ക്കും. ചുറ്റുമുള്ളവയെ കാണുവാനുള്ള പ്രകാശം. നീ നിനക്കായി പണിത ഇരുട്ട് നാലു ചുവരുകള്‍ക്കപ്പുറം പ്രകാശം നിറഞ്ഞ മനോഹരമായ ഒരു ലോകം നിന്‍റെ കണ്ണുകള്‍ക്കുമുമ്പില്‍ അനാവൃതമാകും.
ഗുരുവിനോട് ഒരിക്കല്‍ ശിഷ്യന്‍ പരിഭവം പറഞ്ഞു- എനിക്ക് കാഴ്ച നഷ്ടപ്പെടുന്നതുപോലെ തോന്നുന്നു. ഉടനെ എനിക്ക് ഈ ആശ്രമം വിട്ട് പോകേണ്ടതായി വരമെന്നു മനസ്സ് പറയുന്നു.

ഗുരു ശിഷ്യന്‍റെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു- നിന്‍റെ മനസ്സില്‍ ഇരുട്ടുണ്ട്, കണ്ണുകളിലില്ല, മനസ്സിലെ ഇരുട്ട് അകറ്റിയാല്‍ നിനക്ക് കാഴ്ചനഷ്ടപ്പെടുകയില്ല. നിനക്കും പ്രകാശത്തിന്‍റെ വില മനസ്സിലാകേണ്ടതുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles