കുരിശിൽ കണ്ട ഉയിർപ്പിന്റെ പ്രത്യാശ

ചെറുപ്പത്തിൽ പ്രാർത്ഥന കഴിഞ്ഞ് അമ്മ ക്രൂശിത രൂപത്തിൽ നോക്കി എന്നോട് പറഞ്ഞു തന്ന വാക്കുകൾ ഇപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട്. മോനേ നീ ക്രൂശിൽ നോക്കി ജീവിക്കുവാൻ പഠിക്കണം. അന്ന് എന്റെ ചെറിയ ബുദ്ധിയിൽ ആ വാക്കിന്റെ ആഴമായ അർത്ഥം ഉൾക്കൊള്ളുവാൻ കഴിയുമായിരുന്നില്ല. പിന്നീട് ഒരു ഈസ്റ്റർ രാത്രിയിലെ പാതിരാ കുർബ്ബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ഞാൻ അമ്മയോട് ചോദിച്ചു. അമ്മേ ക്രൂശിൽ നോക്കി ജീവിക്കാൻ പഠിക്കുന്നത് എങ്ങനെ ? അന്ന് അമ്മ എനിക്ക് തന്ന മറുപടി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ക്രൂശിൽ നോക്കി ജീവിക്കേണ്ടത് ജീവിതത്തിന്റെ പ്രതിസന്ധിയിലാണ്.ജിവിതത്തിന്റെ വേദനകൾക്കുമദ്ധ്യേയാണ്. ക്രിസ്തുവിന്റെ സഹനത്തോട് നിന്റെ സഹനങ്ങൾ തുലനം ചെയ്യുമ്പോൾ നീ മനസ്സിലാക്കും നിന്റെ സഹനങ്ങൾ നിന്റെ ദു:ഖങ്ങൾ നിസ്സാരമാണെന്ന സത്യം. എല്ലാം ദു:ഖങ്ങൾക്കും സഹനങ്ങൾക്കും മീതെ ഉയർപ്പിന്റെ പ്രത്യാശ ഉണ്ടെന്ന ബോധ്യം…. അമ്മയുടെ വാക്കുകൾ ഹൃദയത്തിൽ ചേർത്തു വെച്ച ധ്യാനിച്ചപ്പോൾ ബോധ്യമായി എല്ലാ പരാജയങ്ങൾക്കും  അപ്പുറം വിജയത്തിന്റെ ഉയിർപ്പുണ്ടെന്ന യാഥാർത്ഥ്യം.
ജീവിതത്തിന്റെ പ്രതിസന്ധികൾക്കു നടുവിൽ ക്രിസ്തുവിന്റെ ഉയിർപ്പ് ഒരു പാട് പ്രത്യാശ നൽക്കുന്നുണ്ട്. ലോകത്തിന് മുമ്പിൽ തികച്ചും പരാജിതനായിരുന്നില്ലേ ആ മുപ്പത്തിമൂന്ന് വയസ്സുകാരൻ. കള്ളനെന്ന് മുദ്രകുത്തി ജനങ്ങൾക്കിടയിലൂടെ ഹീനമായി ശിക്ഷക്കപ്പെട്ട് കാൽവരിയിൽ അക്ഷേപത്തിന്റെ പ്രതിരൂപമായ ക്രൂശിൽ അവൻ തൂക്കപ്പെടുന്നു.ബന്ധുക്കൾക്കും സ്വജനങ്ങൾക്കും മുമ്പിൽ അവൻ ആ വെള്ളിയാഴ്ച തീർത്തും പരാജിതനായിരുന്നു. എന്നാൽ ഉയിർപ്പ് ഞായർ വിജയത്തിന്റെ മകുടമായി അവനെ ഉയർത്തി. എല്ലാവരെയും കീഴ്പ്പടുത്തുന്ന മരണത്തെ പോലും തോൽപിച്ച് അവൻ വിജയ മകുടം ചൂടി. അക്ഷേപത്തിന്റെ പ്രതിരൂപമായ മര കുരിശ് അവന്റെ ഉയിർപ്പിനാൽ രക്ഷയുടെ അടയാളമായി മാറി.
ജീവിതത്തിൽ കാലുകൾ ഇടറുമ്പോൾ ക്രൂശിലേക്ക് നോക്കുക ഉയിർപ്പിന്റെ ശക്തി അവിടെ നിനക്ക് വീണ്ടും പ്രചോതനമേകും. പരാജയങ്ങളിൽ ദു:ഖങ്ങളിൽ പതറാതെ മുൻപോട്ട് പോകുവാൻ കഴിയുന്നത് ക്രൂശിൽ നോക്കുമ്പോഴാണ്. ക്രൂശിലേക്ക് നോക്കുക അവിടെ വിജയത്തിന്റെ ഉയിർപ്പ് കാണാം. പരാജയങ്ങൾക്കപ്പുറം വിജയം മകുടം ചൂടുന്നത് കാണാം. തളർന്നു വീണവന്റെ കാലുകൾ വീണ്ടും ഉയിർക്കുന്നത് കാണാം. പ്രഹരങ്ങളേറ്റ ശരീരം വീണ്ടും ശക്തി പ്രാപിക്കുന്നത് കാണാം… കുന്തത്താൽ തുറക്കപ്പെട്ട ഹൃദയം വീണ്ടും സ്നേഹത്താൽ ജ്വലിക്കുന്നത് കാണാം. കാൽവരിയിൽ ചിന്തപ്പെട്ട രക്തം വീണ്ടും ജീവന്റെ ഉറവിടമായി മാറുന്നത് കാണാം…
ആണികൾ അടിച്ച കൈകാലുകൾ വീണ്ടും നിന്നെ തേടി വരുന്നത് കാണാം…
കുരിശിലേക്ക് നോക്കുക അപ്പോൾ അവിടെ നിനക്ക് ഉയിർപ്പിന്റെ പ്രത്യാശ കാണുവാൻ കഴിയും.
പരാജയങ്ങളിൽ വീണുപോകാതെ വീണ്ടും എഴുന്നേൽക്കുവാൻ നിനക്ക് അപ്പോൾ സാധ്യമാകും.

~ ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles