ഇന്നത്തെ നോമ്പുകാലചിന്ത

11 മാര്‍ച്ച് 2020

 

ബൈബിള്‍ വായന
മത്തായി 20: 26 – 28
‘എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.’

 

ധ്യാനിക്കുക
ഇന്നത്തെ സമൂഹത്തില്‍ ഒരു ദാസനാകാന്‍ പ്രയാസമായിരിക്കുന്നത് എന്തു കൊണ്ട്? അതിന്റെ വെല്ലുവിളികളും പോരായ്മകളും എന്തെല്ലാം?

ശിഷ്യന്റെ ജീവിതത്തിന് മാതൃക ഗുരുവായിരിക്കുന്നതു പോലെ ക്രിസ്ത്യാനിയുടെ ജീവിതത്തിന് മാതൃക ക്രിസ്തുവാണ്. എന്റെ ജീവിതത്തിന് മാതൃകയായി ഞാന്‍ സ്വീകരിച്ചിരിക്കുന്നത് ക്രിസ്തുവിനെയാണോ?

പ്രാര്‍ത്ഥിക്കുക
കര്‍ത്താവായ യേശുവേ, അനേകര്‍ക്ക് മോചനദ്രവ്യമായി സ്വയം നല്‍കാനുളള അവിടുത്തെ സന്നദ്ധതയ്ക്ക് ഞാന്‍ നന്ദി പറയുന്നു. അസ്ഥിരതകളും സന്ദേഹങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ ഞാന്‍ നടക്കേണ്ട വഴിയും ഞാന്‍ വിശ്വസിക്കേണ്ട സത്യവും ഞാന്‍ ജീവിക്കേണ്ട ജീവനുമായ അങ്ങയെ മുറുകെ പിടിക്കാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍.

‘നാം പാവങ്ങളെയും രോഗികളെയും ശുശ്രൂഷിക്കുമ്പോള്‍ യേശുവിനെ തന്നെയാണ് ശുശ്രൂഷിക്കുന്നത്. നമ്മുടെ അയല്‍ക്കാര്‍ക്ക് സേവനം ചെയ്യാന്‍ നാം മടിക്കരുത്, കാരണം നാം യേശുവിനെയാണ് ശുശ്രൂഷിക്കുന്നത്.’ (വി. റോസ ഓഫ് ലിമ)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles