എത്രകാലം ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തു കഴിയണം ?
ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് എത്രനാള്‍ കഴിയേണ്ടിവരും എന്നത് താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
- അവരുടെ തെറ്റുകളുടെ എണ്ണം.
- എത്രമാത്രം ദുരുദ്ദേശ്യത്തോടും മനഃപൂര്‍വ്വമായും അവ ചെയ്തു ?
- ജീവിതകാലത്തു ചെയ്ത പാവത്തിന്, ചെയ്ത പരിഹാരത്തിന്റെ അഥവാ ചെയ്യാത്ത പരിഹാരത്തിന്റെ തോത്.
- അവര്‍ക്കായി മരണശേഷം സമര്‍പ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകളുടെ അളവ്.
വളരെ തീര്‍ച്ചയായി പറയാവുന്ന ഒരു കാര്യം, ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തു ചെലവഴിക്കുന്ന കാലം, നാം കരുതുന്നതിലും വളരെ കൂടുതലാണ് എന്നതത്രേ.
വിശുദ്ധന്മാരുടെ ജീവിതത്തിലും അവരുടെ വെളിപാടുകളിലും രേഖപ്പെടുത്തിയിട്ടുള്ള അനേകം സംഭവങ്ങളില്‍നിന്ന് ഏതാനും ചിലതു മാത്രം ഉദ്ധരിക്കാം.
വിശുദ്ധ ലൂയിസ് ബെര്‍ട്രാന്റെ പിതാവ് ഒരു മാതൃകാ ക്രിസ്ത്യാനിയായിരുന്നു. സ്വാഭാവികമായും ഇത്രയും വലിയ ഒരു വിശുദ്ധന്റെ പിതാവ് എന്ന നിലയില്‍ നാം പ്രതീക്ഷിക്കുന്നതുപോലെ, തന്നിലെ ദൈവഹിതം ഒരു സന്ന്യാസിയാകാനുള്ളതല്ല എന്നു മനസ്സിലാകുന്നതുവരെ, ഒരു കാര്‍ത്തൂസിയന്‍ സന്ന്യാസിയാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതാണ്.
എല്ലാ സുകൃതങ്ങളും അഭ്യസിച്ചുകൊണ്ടുള്ള അനേകനാളത്തെ ജീവിതത്തിനൊടുവില്‍ അദ്ദേഹം മരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വിശുദ്ധനായ മകന്‍ ദൈവത്തിന്റെ കാര്‍ക്കശ്യപൂര്‍ണ്ണമായ നീതി അറിഞ്ഞുകൊണ്ട് അനേകം കുര്‍ബാനകള്‍ പിതാവിനായി അര്‍പ്പിക്കുകയും അതുപോലെതന്നെ പിതാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
തന്റെ പിതാവ് ശുദ്ധീകരണസ്ഥലത്തുണ്ടെന്നുള്ള ഒരു ദര്‍ശനം വിശുദ്ധനെ വീണ്ടും കൂടുതല്‍ ശക്തമായി, നൂറുമടങ്ങായി പ്രാര്‍ത്ഥിക്കാനും, അതുപോലെ തന്റെ പരിഹാരപ്രവൃത്തികള്‍ കൂടുതല്‍ കഠിനമാക്കാനും കുര്‍ബാനയോടും പ്രാര്‍ത്ഥനയോടുംകൂടെ കൂടുതല്‍ ദീര്‍ഘമായ ഉപവാസവും ചേര്‍ക്കാനും പ്രേരിപ്പിച്ചു. എന്നിട്ടും എട്ട് പൂര്‍ണ്ണവര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ പിതാവിന് ശുദ്ധീകരണസ്ഥലത്ത്‌നിന്ന് മോചനം നേടാന്‍ കഴിഞ്ഞത്!
വിശുദ്ധ മലാക്കി തന്റെ സഹോദരിക്കുവേണ്ടി ബലിയര്‍പ്പണങ്ങളും പ്രാര്‍ത്ഥനകളും കഠിനമായ പരിഹാരപ്രവൃത്തികളുമൊക്കെ നടത്തിയിട്ടും. ദീര്‍ഘകാലം അവള്‍ ശുദ്ധീകരണസ്ഥലത്തുതന്നെ കഴിയേണ്ടിവന്നു.
പാംഫ്‌ളൂന എന്ന സ്ഥലത്തെ വിശുദ്ധയായ ഒരു കന്യാസ്ത്രീ അനേകം കര്‍മ്മലീത്താ സന്ന്യാസിനിമാരെ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിപ്പിച്ചിട്ടുണ്ട്. പക്ഷേ അവരില്‍ പലരും 30 മുതല്‍ 60 വര്‍ഷം വരെ ശുദ്ധീകരണസ്ഥലത്തില്‍ കഴിഞ്ഞവരാണത്രേ.
കര്‍മ്മലീത്താ സന്ന്യാസിമാര്‍ 40-ഉം 50-ഉം 60-ഉം വര്‍ഷങ്ങള്‍ ശുദ്ധീകരണസ്ഥലത്തായിരുന്നെങ്കില്‍ ലോകത്തിലെ പ്രലോഭനങ്ങളുടെ മദ്ധ്യേ സ്വന്തമായ അനേകം ബലഹീനതകളില്‍ മുഴുകിക്കഴിയുന്നവരുടെ കാര്യം എന്തായിരിക്കും!