ഉണ്ണിയേശുവിനെ വധിക്കാന്‍ ശ്രമിച്ചത് ഏത് ഹേറോദേസാണ്?

യേശുവിന്റെ ജനനത്തിന് ശേഷം ആദ്യത്തെ വര്‍ഷങ്ങളില്‍ അനേകം നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ കൊന്നൊടുക്കി എന്ന ദുഷ്‌പേരുള്ള രാജാവാണ് ഹേറോദേസ്. എന്നാല്‍ ഹേറോദേസിന്റെ പേര് സുവിശേഷത്തില്‍ പിന്നീടും യേശുവിന്റെ മരണത്തിന് ശേഷം അപ്പസ്‌തോലിക ലേഖനങ്ങളിലും നാം കാണുന്നുണ്ട്.

ഇപ്പറയുന്ന ഹേറേദേസുമാര്‍ എല്ലാവരും ഒന്നല്ല എന്നതാണ് യാഥാര്‍ത്ഥ്യം. യൂദയായിലെ ആറോളം ഭരണാധികാരികള്‍ ഹേറോദേസ് എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്.

യേശുവിന്റെ ശൈശവ കാലത്ത് നാം കാണുന്ന ഹേറോദേസ്, (മഹാനായ ഹേറോദേസ് എന്ന് ചരിത്രകാരന്മര്‍ വിശേഷിപ്പിക്കുന്നു) 37 ഏഡി മുതല്‍ യൂദയാ ഭരിച്ചിരുന്ന രാജാവാണ്. ഈ ഹേറോദേസിന്റെ ഭരണകാലവുമായി ചേര്‍ത്താണ് പല ചരിത്രകാരന്മാരും യേശുവിന്റെ ജനനം ബിസി 6 നും 4 നും മധ്യേ ആണ് നടന്നതെന്ന് അനുമാനിക്കുന്നത്. ഈ ഹേറോദേസാണ് നിഷ്‌കളങ്കശിശുക്കളെ വധിക്കാന്‍ ഉത്തരവിട്ടത്. അക്കാലത്ത് ഉണ്ണിയേശുവിനെയും മറിയത്തെയും കൂട്ടി യൗസേപ്പ് ഈജിപ്്തിലേക്ക് പലായനം ചെയ്തു.

മഹാനായ ഹേറോദേസ് മരിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ രാജാവാകുന്നത് ഹേറോദേസ് അര്‍ക്കലാവൂസാണ്. ഈ രാജാവിന്റെ കാലത്താണ് ജോസഫിനോട് ഇസ്രായേലിലേക്ക് മടങ്ങാന്‍ ദൈവം ആവശ്യപ്പെട്ടത്.

ഇതിനു ശേഷവും പല ഹേറോദേസുമാരുടെയും പേരുകള്‍ സുവിശേഷത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles