മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനത്തിന് നിയമനിർമ്മാണം അനിവാര്യം: പ്രോലൈഫ് അപ്പസ്തലേറ്റ്

കൊച്ചി: മാതാപിതാക്കൾ,മുതിർന്ന പൗരന്മാർ എന്നിവരെ പരിപാലിക്കുന്നത് ഉറപ്പുവരുത്തുവാൻ സഹായകരമായ നിയമങ്ങൾ നിലവിലുള്ളത് അപര്യാപ്തമാണെന്നും ഭേദഗതി അനിവാര്യമാണെന്ന് സിറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അറിയിച്ചു .

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടേയും പരിപാലനം, ക്ഷേമം എന്നിവ സംബന്ധിച്ചു കേന്ദ്ര സർക്കാർ, നിയമ പരിഷ്കരണ നിർമ്മാണം   നടത്തുന്നതിനെ പ്രോലൈഫ്‌ അപ്പോസ്തലേറ്റ്  സ്വാഗതം ചെയ്യുന്നു. ജിവിതം മുഴുവൻ കുടുംബത്തിനും മക്കൾക്കും സമൂഹത്തിനുമായി സമർപ്പിച്ചവരെ വാർധ്യക്യത്തിൽ അനാദരിക്കരുത്. ഇവർക്ക് നേരെയുള്ള ശാരീരിക മാനസിക പീഡനങ്ങൾ വർദ്ധിക്കുന്നതായി വിവിധ പഠനങ്ങൾ വെളിപ്പെടുത്തപ്പെടുന്ന സാഹചര്യത്തിൽ വ്യക്തമായ വ്യവസ്ഥകളോടെ നിയമവും നടപടികളും ആവശ്യമാണ്. സംസ്ഥാന സർക്കാരുകളും മുതിർന്ന പൗരന്മാരുടെ നിയമപരിരക്ഷയും  സംരക്ഷണവും ഉറപ്പുവരുത്തണമെന്ന്  സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലറ്റിന്റെ സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു .

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles