“മാധ്യമപ്രവർത്തനത്തിന്റെ മഹനീയത മറക്കരുത്”: കെസിബിസി പ്രൊ ലൈഫ് പ്രസിഡന്റ്‌

കൊച്ചി. മലയാളത്തിലെ മാധ്യമങ്ങൾ നമ്മുടെ നാടിന്റെ സ്വാതന്ത്രത്തിനും  വളർച്ചയ്ക്കും മത സൗഹാർദ്ദത്തിനും വേണ്ടി പ്രവർത്തിച്ച പാരമ്പ്യര്യം ഉണ്ട്. മനുഷ്യ മനസ്സുകളെ മൂല്യങ്ങളിൽ ഒരുമിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രദ്ധി ക്കേണ്ടത്. ആശയങ്ങളുടെ മാലിന്യങ്ങൾ  വാരിവിതറുവാൻ പക്വതയുള്ള പത്രാധിപന്മാരും പത്രപ്രവർത്തകരും ശ്രമിക്കാറില്ല.

 കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ സാംസ്‌കാരിക രാഷ്രിയ  കാരുണ്യ മേഖലകളിലെല്ലാം മികച്ച സേവനം കാഴ്ചവെച്ച ക്രിസ്തവരെ മനപ്പൂർവം അവഹേളിക്കുവാനുള്ള നീക്കങ്ങൾ വിഷമങ്ങൾ സൃഷ്ടിക്കുന്നു. രഹസ്യമായി നിലപാടുകൾ എടുത്തവർ ഇപ്പോൾ അതിന്റെ എല്ലാ പരിധികളും ലംഗിക്കു ന്നതായി കാണുന്നു.

സന്യാസത്തിനും ആശ്രമജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്ന സംസ്കാരമാണ് ഭാരതത്തിനുള്ളത്. കേരളത്തിലും അതിന് നല്ല വേരുകൾ ഉണ്ട്. സമർപ്പിത ജിവിതം തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് സന്യാസിനിമാർ കത്തോലിക്ക സഭയിലുണ്ട്. അവരുടെ മികച്ച സേവനം വിദ്യാഭ്യാസ ആരോഗ്യ കാരുണ്യ രംഗങ്ങളിൽ കേരള ജനത അനുഭവിക്കുണ്ട്. എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിപ്പിടിച്ചു ഒരു സമൂഹത്തെ അവഹേളിക്കുവാൻ ശ്രമിക്കുന്നതിൽ ഏറെ വേദനിക്കുന്നു, ശക്തമായി പ്രതിഷേധിക്കുന്നു.

ആശ്രമജീവിതത്തിന്റെ അന്തസ്സ് സമൂഹം ആദരവോടെ കാണുന്നു. എന്നാൽ വേറിട്ട്‌ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സ്വതന്ത്രമായി ചിന്തിക്കുന്നവരായി കാണാതെ,  ആശ്രമജീവിതത്തിന്റെ അദ്ധ്യാൽമികതയെ നശിപ്പിക്കുന്ന പ്രവണത പുലർത്തരുത്. വ്രതങ്ങൾ സമർപ്പിത ജീവിതത്തിന്റെ അടിസ്ഥാനം ആണെന്നുള്ള അടിസ്ഥാന തത്വം എഴുത്തുകാരും പത്രങ്ങളും മറക്കരുത്.

ദാരിദ്രം, അനുസരണ, എന്നിവയെല്ലാം സമർപ്പിത ജീവിതത്തിന്റെ ഭാഗമാണെന്നു അറിയാത്തവർ അത് മനസ്സിലാക്കുവാൻ ശ്രമിക്കണം. സമർപ്പിത ജിവിതം ഒറ്റയ്ക്കല്ല ഒരുമിച്ചാണ്. അത് ദൈവത്തിനും  സമൂഹത്തിനുവേണ്ടിയും ആണ്‌.     മാധ്യമങ്ങൾ അതിന്റെ മഹനീയ ദൗത്യം മറക്കരുത്, മാന്യത നഷ്ടപ്പെടുത്തരുത്.

സാബു ജോസ്.
പ്രസിഡന്റ്‌, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles