ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ

തികച്ചും സാധാരണക്കാരനായിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന മാര്‍പാപ്പയായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍. കഴിയുന്നത്ര അദ്ദേഹം ആദരവു ലഭിക്കുന്ന പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും മാറി നിന്നു. വടക്കന്‍ ഇറ്റലിയിലെ സോട്ടോ ഇല്‍ മോണ്ടെയില്‍ ആഞ്ചെലോ ജ്യുസെപ്പേ റൊങ്കാളി എന്ന പേരില്‍ ജനിച്ച് അദ്ദേഹം തന്റെ എളിയ കുടുംബത്തെ കുറിച്ച് അഭിമാനം കൊണ്ടിരുന്നു. ബെര്‍ഗാമോയുടെ രൂപതാ സെമിനാരിയില്‍ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ അംഗമായി. 1904 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കാനന്‍ നിയമം പഠിക്കാനായി റോമിലെത്തി. ഇവിടെ അദ്ദേഹം ബിഷപ്പിന്റെ സെക്രട്ടറിയായി. 1953 ല്‍ കര്‍ദിനാള്‍ റൊങ്കാളി മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മാതാവും അധ്യാപികയും, ഭൂമിയില്‍ സമാധാനം തുടങ്ങിയ ചാക്രിക ലേഖനങ്ങള്‍ പ്രസിദ്ധമാണ്. അദ്ദേഹമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് തുടക്കമിട്ട മാര്‍പാപ്പാ. 1963 ജൂണ്‍ 3 ാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles