ജോണ്‍ പോള്‍ രണ്ടാമന്‍ ദൈവത്തിന്റെ അതുല്യ സമ്മാനമായിരുന്നു; ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ദൈവം തിരുസഭയ്ക്ക് നല്‍കിയ അസാധാരണ സമ്മാനമാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ എന്ന് ഫ്രാന്‍സിസ് പാപ്പാ. ക്രിക്കോയിലെ യുവജനങ്ങള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇത് പറഞ്ഞത്.

ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ 2016 ലോകയുവജന സമ്മേളനത്തിനായി പോളണ്ടിലെ നഗരമായ ക്രാക്കോയില്‍ എത്തിയ കാര്യം അനുസ്മരിച്ചു.

‘വി. ജോണ്‍ പോള്‍ രണ്ടാമന്‍ തിരുസഭയ്ക്കും പോളണ്ടിനും ദൈവം നല്‍കിയ അസാധാരണ സമ്മാനമായിരുന്നു. 1920 മെയ് 18 ന് വഡോവിസില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ ഭൗമിക തീര്‍ത്ഥയാത്ര 15 വര്‍ഷം മുമ്പ് റോമില്‍ അവസാനിച്ചു. ജീവനു വേണ്ടിയുള്ള അടങ്ങാത്ത ആവേശവും ദൈവം, മനുഷ്യന്‍, ലോകം എന്നീ രഹസ്യങ്ങളോടുള്ള വിസ്മയവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സവിശേഷതകളായിരുന്നു’ ഫ്രാന്‍സിസ് പാപ്പാ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

‘ദൈവത്തിന്റെ കരുണാപൂര്‍ണമായ സ്‌നേഹത്തിന്റെ വെളിച്ചത്തില്‍ സ്ത്രീപുരുഷന്മാരുടെ ദൈവവിളിയുടെ സൗന്ദര്യവും തനിമയും അദ്ദേഹം മനസ്സിലാക്കി. കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും മുതിര്‍ന്നവരുടെയും ആവശ്യങ്ങളും അദ്ദേഹം ഗ്രഹിച്ചു.’ പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles