പ്രച്ഛന്നവേഷം ധരിച്ച അനുഗ്രഹങ്ങള്‍

ഞെക്കി പിഴിഞ്ഞിട്ടാണ് ഞാൻ ഈ രീതിയിൽ രുചികരമായ മാറിയതെന്ന് ഇടിയപ്പം….

ഇടിച്ചു കുഴച്ചും കീറിയും ചുറ്റിയും ചുടു കല്ലിൽ ചുട്ടു മാണ് ഞാൻ മലയാളികളുടെ ദേശീയ ഭക്ഷണം ആയതെന്ന് പൊറോട്ട ……

പുറകിൽ നിന്ന് കുത്തു കിട്ടിയിട്ടാണ് ഞാൻ നിങ്ങളുടെ പ്ലേറ്റിൽ കടന്നുവന്നത് എന്ന് പുട്ട്…

അപകടമായും മരണമായും അവഗണനയും ആരോപണവുമായും കടന്നുവരുന്ന ദുരന്തങ്ങൾ ജീവിതത്തിൻെറ നിര തീർത്ത ശാപങ്ങൾ അല്ല, അവ പ്രച്ഛന്ന വേഷം ധരിച്ച അനുഗ്രഹങ്ങളാണ് .
അത് മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിക്കുന്നില്ല എന്നതാണ് മനുഷ്യ ജന്മത്തി൯െറ ബലഹീനത. അത് ഗ്രഹിച്ചു കഴിഞ്ഞാൽ നമ്മൾ കരുത്തരാവും .

കൂടെ ഓടാൻ ഒരാൾ ഉണ്ടെങ്കിൽ വേഗത്തിൽ ഓടാനാവുമെന്ന് നല്ല ഓട്ടക്കാർ പറയുന്നതുപോലെ കൂടെ ഓടുന്ന ദുഃഖങ്ങളും ശത്രുക്കളും ആണ് നമുക്ക് അധികവളർച്ച നൽകുന്നത് .അതിനാൽ എന്നും ….ഇത്തിരി ദുഃഖവും തിരിച്ചടികളും തോൽപ്പിക്കാൻ ശ്രമിക്കുന്നവരും ഒപ്പമുണ്ടാവണം .അവർ ഇല്ലാതായാൽ നമ്മുടെ ഊർജ്ജം ഉണരില്ല .
ഒരു തടസ്സവുമില്ലാതെ പോകുന്നു എന്നത് വളർച്ചയല്ല വിളർച്ചയാണ്. കയറ്റയിറക്കങ്ങൾ ഇല്ലാത്ത ECG ഗ്രാഫ് മരിച്ചു തുടങ്ങുന്നതി൯െറ ലക്ഷണം ആണ്.

ദുരന്തങ്ങൾ ജീവിതയാത്രയിലെ തടസ്സങ്ങൾ അല്ല മറിച്ച്; ചവിട്ടി കയറുവാനുള്ള കൽപ്പടവുകൾ ആണ് .

“ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.”
(സങ്കീര്‍ത്തനo 119 : 71)

കടപ്പാട് ഫാ:മാത്യു ആശാരിപറമ്പിൽ

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles