ഉയിര്‍പ്പു കാത്തൊരു ഉറക്കം

നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു ബോധ്യം നല്കുന്ന പ്രാർത്ഥനകളാണ് കത്തോലിക്കാ സഭയിലെ മൃതസംസ്കാര ശുശ്രൂഷയിലുള്ളത്.

അതിൽ, സെമിത്തേരിയിൽ വച്ച് കല്ലറ/ കുഴി വെഞ്ചരിപ്പ് പ്രാർത്ഥന എല്ലാ ക്രിസ്ത്യാനികൾക്കും ഒരു ധ്യാന വിഷയമാണ്.
വൈദികൻ കുഴി വെഞ്ചരിപ്പു പ്രാർത്ഥന ഇപ്രകാരം ചൊല്ലുന്നു.
“മാമ്മോദീസായാൽ മുദ്രിതവും,
പരിശുദ്ധ കുർബാനയാൽ പരിപുഷ്ടവും,
വിശുദ്ധതൈലത്താൻ അഭിഷിക്തവുമായ ഈ ശരീരത്തിന് ,
കർത്താവിൻ്റെ രണ്ടാമത്തെ ആഗമനം വരെ,
വിശ്രമം കൊള്ളേണ്ട ഈ കബറിടം ആശീർവ്വദിക്കണമെ… ”

എത്രമാത്രം പരിശുദ്ധിയോടെ ഓരോരുത്തരും തങ്ങളുടെ ശരീരത്തെ കാത്തുസൂക്ഷിക്കണം എന്ന വലിയ ഉത്തരവാദിത്ത്വം ഈ പ്രാർത്ഥന നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ മുദ്രിതമായതും, പരിശുദ്ധ കുർബാന സ്വീകരണത്തിലൂടെ ക്രിസ്തുവിൻ്റെ തിരുശരീര രക്തങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ടതും, കർത്താവിൻ്റെ രണ്ടാമത്തെ ആഗമനത്തിൻ്റെ കാഹളം മുഴങ്ങുമ്പോൾ നിത്യജീവിതത്തിനായി ഉയിർത്തെഴുന്നേല്ക്കണ്ടതുമായ ഈ ശരീരത്തെ പ്രതി ക്രിസ്ത്യാനി അഭിമാനിക്കണം.

“ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്‌ജയ്‌ക്കും നിത്യനിന്‌ദയ്‌ക്കുമായും.”
(ദാനിയേല്‍ 12 : 2)

പഴയ നിയമത്തിൽ കല്ലും മണ്ണും കൊണ്ട് നിർമിച്ച ദേവാലയം,
പുതിയ നിയമ ഭാഷ്യത്തിൽ ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യ ശരീരമാണ്.
അത് കർത്താവ് വില കൊടുത്ത് വാങ്ങിയതാണ്.
“നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല.
നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്.”
( 1 കോറിന്തോസ് 6 : 20 )

ദൈവാലയത്തെ വിശുദ്ധമായും ആദരവോടെയും കാണുന്ന നമ്മൾ
സ്വന്ത ശരീരത്തെയും അതേ വിശുദ്ധിയിലും ആദരവിലും കാത്തുസൂക്ഷിക്കണം

ഉയർന്ന വില കൊടുത്ത് വാങ്ങിയത് ഏറ്റവും ശ്രേഷ്ഠമായി സൂക്ഷിക്കണ്ടത് ആവശ്യവുമാണ്.
ദേവാലയത്തിന് നൽകുന്ന ആദരവ്
ശരീരത്തിനും നൽകിയാൽ….
വിശുദ്ധി നിനക്ക് കൈയ്യെത്തും ദൂരത്താണ്.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles