പകുത്തു നല്‍കിയിട്ടും പാതയോരത്ത് പിന്‍തള്ളപ്പെട്ടവര്‍…

ഓർമകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ഒരു കൂട്ടർ…
ഓർമ്മകൾ എന്നെ മരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് മറ്റൊരു കൂട്ടർ….

ഒരു പുഴ പോലെ അപരനു ജീവനേകി ഒഴുകേണ്ട ഈ ഓർമകൾ ഏതു കല്ലിൽ തട്ടിയാണ് ജീവനായും നാശമായും രണ്ടായി വഴിമാറുന്നത്…?

ക്രിസ്തു പറഞ്ഞു വച്ച രണ്ടു കഥകൾ നന്നായി ധ്യാനിക്കണം ഞാനും നീയും.

പാതയോരത്ത് ആക്രമിക്കപ്പെട്ട് ചോര വാർന്ന് പാതി ജീവനോടെ കിടക്കുന്ന മനുഷ്യൻ….
അവൻ്റെ മുറിവുകളിലേക്ക് സൗഖ്യത്തിൻ്റെ എണ്ണയും വീഞ്ഞും പകർന്ന നല്ല സമരിയാക്കാരൻ.
പിന്നീട് … മുറിവേറ്റവൻ പൂഴിമണ്ണിൽ നിന്നും സത്രത്തിൻ്റെ തണലിലേക്ക് .
പങ്കുവയ്ക്കുന്നവന് കിസ്തുവിൻ്റെ അഴകാർന്ന മുദ്ര- നല്ല സമരിയാക്കാരൻ.
കാരുണ്യം കൊണ്ട് തൻ്റെ ദേശത്തെ (സമരിയ ) മുഴുവൻ അനുഗ്രഹമാക്കിയവൻ.

വീണ്ടും…
മേശയിലെ അപ്പക്കഷണങ്ങൾക്കായി തൻ്റെ പടിവാതിലിൽ കിടന്നിരുന്ന ലാസറിനെ,
ധനവാൻ മരണശേഷം അബ്രാഹത്തിൻ്റെ മടിയിലിരിക്കുന്നതായി കാണുന്നു.
ജീവിതകാലത്തിൽ താൻ അവനെ പരിഗണിക്കാതിരുന്നതിൻ്റെ പരിദേവനങ്ങൾ
ഉണ്ടായിരുന്നു പിന്നീടുള്ള ധനവാൻ്റെ ഓരോ പ്രാർത്ഥനയിലും.

മരച്ചുവടുകളിലും കടത്തിണ്ണകളിലും
വെറും നിലത്തു തണുപ്പു സഹിച്ചു കിടക്കുന്ന നിരാലംബർ …,

ഒരുകാലത്ത് തങ്ങളുടെ ചോരയും നീരും വിയർപ്പാക്കി അധ്വാനിച്ച് പ്രിയപ്പെട്ടവർക്കായി പ്രാണൻ പകുത്തു നൽകിയിട്ടും…. പാതയോരത്ത് പിൻതള്ളപ്പെട്ട
സഹോദരങ്ങളുടെ കണ്ണീരൊപ്പാനും വിശപ്പകറ്റാനും ശ്രമിക്കാതിരിക്കുമ്പോൾ…..ക്രിസ്തുവിനും നമുക്കുമിടയിൽ ചെറുതല്ലാത്ത ഒരു ദൂരമുണ്ടെന്ന് തിരിച്ചറിയണ൦.

ദരിദ്രനെ സ്നേഹിച്ച് അവൻ്റെ നൊമ്പരങ്ങളിൽ ഓഹരിക്കാരായിക്കൊണ്ട്
ആ ദൂരം ഇല്ലാതാക്കാം എന്ന പ്രത്യാശയും ചെറുതല്ല .

“ദയാ ദൃഷ്ടിയുള്ളവൻ അനുഗ്രഹീതനാകും.
എന്തെന്നാൽ അവൻ തൻ്റെ ആഹാരം ദരിദ്രരുമായി പങ്കു വയ്ക്കുന്നു.”
( സുഭാഷിതങ്ങൾ 22 : 9 )

വെളിച്ചം പകരുന്നതു കൊണ്ട് മാത്രം
ഒരു വിളക്കിനും അതിൻ്റെ വെളിച്ചം നഷ്ടമാകുന്നില്ല.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles