പ്രവചന ചുരുളഴിയുന്ന ഓര്‍ശലേം തെരുവീഥികള്‍

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 38

പരസ്യ ജീവിതത്തിലാകമാനം ക്രിസ്തുവിനോട് ചേർന്ന് നടക്കാൻ പുരുഷന്മാർ ഏറെയുണ്ടായിരുന്നു.

പന്ത്രണ്ടു ശിഷ്യന്മാർ, അതു കൂടാതെ പിന്നെയും ശിഷ്യഗണങ്ങൾ ഏറെ.
എങ്കിലും …, കാൽവരി യാത്രയിലും അവൻ്റെ കുരിശുമരണ നേരമൊക്കെയും അവനോട് ചേർന്ന് നിന്നത് സ്ത്രീകളായിരുന്നു,
യോഹന്നാൻ ഒഴികെ….

ഓർശ്ലേം തെരുവീഥികളിൽ തനിക്കു വേണ്ടി കണ്ണീരൊഴുക്കി വിലപിച്ച സ്ത്രീജനങ്ങളെ ആശ്വസിപ്പിക്കുമ്പോഴും ഒരു പ്രവചന ചുരുളഴിയും പോലെ ക്രിസ്തു ഓർമ്മപ്പെടുത്തി…

“എന്നെ പ്രതിനിങ്ങൾ കരയണ്ട.
നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയുക.”
( ലൂക്കാ 23 : 28 )

വീട്ടകങ്ങളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ …. പരിഗണിക്കപെടാതെ….. അർഹിക്കുന്ന ആദരവും സ്നേഹവും കിട്ടാതെ ,
ഒരു നിഴൽ പോലെ ജീവിച്ചു കടന്നു പോകുന്ന സ്ത്രീകൾ …. അമ്മമാർ ….

കാൽവരിയിൽ എല്ലാവരും കൈവിടുന്ന നേരത്തും …,
അവനോടുള്ള വിശ്വാസത്തിലും സ്നേഹത്തിലും ഉറച്ചു നിൽക്കുവാൻ സ്ത്രീകൾക്ക് കൃപ ലഭിച്ചു.

ജീവിതത്തിൻ്റെ കാൽവരി അനുഭവങ്ങളിൽ ക്രിസ്തുവിനെ തള്ളിപ്പറയാതെ ..,
ചിതറിയോടാതെ …. ക്രിസ്തുവിനോടും അവൻ്റെ സഭയോടും കൂദാശകളോടും പറ്റിച്ചേർന്നു നില്ക്കുവാൻ സ്ത്രീകൾക്കു നൽകിയ കൃപ അവർണ്ണനീയം തന്നെ.
അതിനാൽ തന്നെ മൂന്നാം നാൾ
ഉയിർപ്പിൻ്റെ സദ് വാർത്ത ,ആദ്യം കേൾക്കുവാനും കാണുവാനും അവൻ കരുതിവച്ചത് സ്ത്രീകൾക്കായിരുന്നു.

എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ
ഉണർന്ന് ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന
അമ്മമാരുടെ മിഴിനീർ
ദൈവം ശേഖരിച്ച് വയ്ക്കുന്നു.
കാരണം എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിന് ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാനശേഷിപ്പാണത്.

ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർ പ്രാർത്ഥനകൾ മക്കളുടെ വഴികളിൽ
അനുഗ്രഹമായി മാറും.
ആദി മാതാവ് ഹവ്വായിൽ
നിന്നതാരംഭിക്കുന്നു.

കാൽവരി യാത്രയിൽ
ഓർശ്ലേം അമ്മമാർക്ക് ക്രിസ്തു
കൈമാറിയ ഒടുവിലത്തെ ആശംസയും മറ്റൊന്നുമായിരുന്നില്ല.
“നിങ്ങൾ കരയുക; നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതികരയുക.”

പരിശുദ്ധ അമ്മയെപ്പോലെ
എല്ലാ അമ്മമാരുടെയും
പവിത്ര നിയോഗമാണത്.
മക്കൾക്കു വേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുന്നവരാകുക.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles