ഒരിക്കല്‍ക്കൂടി… ഒരോര്‍മ്മപ്പെടുത്തല്‍ പോലെ…

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 21

യേശു അവനോട് ചോദിച്ചു.
” യൂദാസേ, ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെ
ഒറ്റിക്കൊടുക്കുന്നത്…?”
( ലൂക്കാ 22 : 48 )

ഒരു തിരിച്ചുവരവ് ആഗ്രഹിച്ചു തന്നെയാണ് അവസാന നിമിഷത്തിലും ക്രിസ്തു , യൂദാസിനെ തൻ്റെ തെറ്റ് വീണ്ടും ഓർമ്മിപ്പിക്കുന്നത്.

ക്രിസ്തുവിനെ അറിഞ്ഞവരുടെയൊക്കെ തിരിച്ചുവരവിൻ്റെ സംഭവ കഥകളാണ് സുവിശേഷങ്ങളിലുടനീളം .

യൂദാസിൻ്റെ ഒറ്റികൊടുക്കൽ വളരെ കാഠിന്യമേറിയ പാപമാണ്.
കാരണം ..,
മൂന്നു വർഷം ക്രിസ്തുവിൻ്റെ പരസ്യ ജീവിതത്തിൽ നിഴൽ പോലെ കൂടെ നടന്നവനാണ് യൂദാസ്.
അവിടുത്തെ വചനത്തിൻ്റെയും അപ്പത്തിൻ്റെയും പങ്കുപറ്റിയവൻ…
ക്രിസ്തുവിൻ്റെ അത്ഭുതങ്ങൾ നേരിൽ കണ്ടവൻ….
വചനത്താൽ പോഷിപ്പിക്കപ്പെട്ടവൻ…
സെഹിയോൻ മാളികയിൽ ആദ്യത്തെ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട്,
ആദ്യത്തെ വിശുദ്ധ കുർബാന സ്വീകരണം നടത്തിയ വൻ…

ക്രിസ്തുവിനെ ബന്ധനസ്ഥനാക്കാൻ വന്നവരെ മുന്നിൽ നിന്നു നയിച്ചതും യൂദാസ് തന്നെ.
ദൈവത്തിനെതിരെ നിൽക്കുന്നവരെ മുന്നിൽ നിന്നു നയിക്കണ്ട ഗതികേട് അവനുണ്ടായി.

പങ്കുവയ്ക്കപ്പെടുന്ന സ്നേഹത്തിൻ്റെ പ്രകടമായ അടയാളം ആണ് ചുംബനം.
ഗുരുവിനെ ചുംബിച്ചു കൊണ്ട് വഞ്ചിക്കാൻ
യൂദാസ് തീരുമാനിക്കുകയും പ്രവൃത്തിക്കുകയും ചെയ്തു.
അവൻ്റെ ഹൃദയത്തെ തന്നിലേയ്ക്ക് കൊളുത്തി വലിക്കാനാണ് ,
ക്രിസ്തു ഒരോർമ്മപ്പെടുത്തൽ പോലെ
അവനോട് അപ്രകാരം ചോദിച്ചത്.

തെറ്റുതിരുത്തി ഗുരുവിലേക്ക് പിന്തിരിയുന്നതിനു പകരം അവൻ സ്വയം
ആത്മശരീരങ്ങളെ നശിപ്പിച്ചു.
എല്ലാം മുൻകൂട്ടി അറിഞ്ഞിട്ടും…,
അതുവരെയും…..,
അവൻ്റെ അപ്പസ്തോലിക സ്ഥാനം പോലും ക്രിസ്തു തള്ളിക്കളഞ്ഞിരുന്നില്ല.

ഏതൊരു ക്രിസ്ത്യാനിക്കും ഈ കാലഘട്ടത്തിലെ യൂദാസ് ആവാനുള്ള സാദ്ധ്യതയുണ്ട്.
കൂടെ നടന്നതും, കുർബാന മുടങ്ങാതെ സ്വീകരിച്ചതും, വചനം പ്രഘോഷിച്ചതും ഒക്കെ നാളെ പാപവഴികളിൽ നീ വീണുപോവില്ല എന്നതിനുള്ള ഉറപ്പല്ല.
ഭയത്തോടും വിറയലോടും കൂടെ വേണം നീ ഇത് ധ്യാനിക്കാൻ .

അറിഞ്ഞിട്ടും ….അപരാധിയായാൽ….
ആഴത്തിൽ അനുതപിക്കണം.

“ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ.
അവ എന്നിൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ.
അപ്പോൾ ഞാൻ നിർമലനായിരിക്കും.
മഹാപരാധങ്ങളിൽ നിന്നു ഞാൻ വിമുക്തനായിരിക്കും.”
( സങ്കീർത്തനം 19 :13 )

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles