സൗഹൃദത്തിന്റെ സുവിശേഷം

സൗഹൃദങ്ങൾക്കുമേൽ വല്ലാതെ കരിനിഴയിൽ വീഴുന്ന കാലമാണിത്.

പലർക്കും കാണുമ്പോൾ അസൂയ തോന്നിപ്പോകുന്ന ചില സൗഹൃദങ്ങൾ ഉണ്ട് ….
പകരം ഇനി ആയിരം പേർ വന്നാലും ആയിരത്തിൽ ഒരാൾക്ക് പോലും പകരമാവാൻ കഴിയാത്ത ചിലരുണ്ട് ജീവിതത്തിൽ ….

യേശു കണ്ണീര്‍ പൊഴിച്ചു.
(യോഹന്നാന്‍ 11 : 35)

നഷ്ടമായ ഒരു സൗഹൃദത്തിൻെറ നൊമ്പരമായിരുന്നു ആ കണ്ണീർ .ജീവൻെറ വിലയുള്ള സൗഹൃദത്തിൻെറ ചില അടരുകൾ …..

ഒടുവിൽ …
ജീവൻ നഷ്ടമായ..മാംസം ജീർണിച്ച് അഴുകിയ ….
സുഹൃത്തിലേക്ക് ജീവൻെറ തുടിപ്പ് തിരിച്ചുവരുന്നു. അന്നേവരെ ലോകം കണ്ടിട്ടില്ലാത്ത അത്ഭുതം!

പക്ഷേ,
ഈ സൗഹൃദത്തിൻെറ ഏറ്റവും വലിയ അത്ഭുതത്തിന് ക്രിസ്തു എന്ന സുഹൃത്ത് നൽകിയ വില അവ൯െറ ജീവൻെറ വില തന്നെ .
തിരുവെഴുത്തിന്റെ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കേണ്ട ഒരു മനോഹര സത്യം യേശുവിനെ വധിക്കാൻ ആലോചന എന്ന ശീർഷകം ജന്മം എടുക്കുന്നത് തന്നെ ലാസറിന്റെ ഉയർപ്പിനുശേഷം ഉടൻ തന്നെയാണ് .
ക്രിസ്തുവിൻെറ ജീവനുമേൽ കണ്ണ് വയ്ക്കപ്പെടുന്നത് അന്നു മുതലാണ് .

സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന് സൗഹൃദത്തിൻെറ ആഴത്തിന് ക്രിസ്തുമൊഴിഞ്ഞ നിർവചനം

സൗഹൃദങ്ങളെ ഒറ്റിക്കൊടുക്കുന്നവൻ ഈ ലോകമെമ്പാടുമുള്ള സൗഹൃദങ്ങളോട് മാപ്പ് അപേക്ഷിക്കണം .
കാരണം ഇത്തരം നശിച്ച സൗഹൃദങ്ങളുടെ കഥകൾ അനേകം വിശുദ്ധ സൗഹൃദങ്ങളുടെയും മേൽ ഒരുമാത്രയെങ്കിലും സംശയത്തിന്റെ കരിനിഴൽ വീഴ്ത്തുന്നു എന്നതുകൊണ്ട് തന്നെ .

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles