നിലവിളികള്‍ക്കു മുമ്പില്‍ ‘നില്‍ക്കുന്നവന്‍’

അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.
(അപ്പ. പ്രവര്‍ത്തനങ്ങള്‍7 56 )

ഘാതക൪ തന്നെ കല്ലെറിയുമ്പോൾ ,തൻെറ മരണസമയത്ത് ദൈവപിതാവിന്റെ വലതുഭാഗത്ത് ,
യേശു എഴുന്നേറ്റു നിൽക്കുന്നതായി സ്തേഫാനോസ് കണ്ടു .
പിതാവിൻെറ സ്നേഹം അതിൻെറ പൂർണ്ണതയിൽ നിറഞ്ഞുനിൽക്കുന്ന യേശുവിന് എങ്ങനെ തൻെറ മകൻെറ കല്ലേറുകൊണ്ട് രക്തം ഒഴുകുന്ന മുറിവുകണ്ട് സ്വസ്ഥമായി ഇരിക്കാനാവും…?
ഏത് അപ്പനാണ് മകൻ കൺമുമ്പിൽ കൊല്ലപ്പെടുന്നത് കണ്ടു ഇരിപ്പുറപ്പിക്കുക…?

വഴിയരികിൽ ഇരിക്കുന്ന അന്ധയാജകന്റെ നിലവിളിക്കു മുമ്പിലും യേശു നിന്നു പോകുന്നതായി സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു

മനുഷ്യൻെറ നിലവിളികൾക്ക് മുമ്പിൽ നിന്നുപോകുന്ന… മുഖം തിരിക്കാത്ത… കാരുണ്യവാനാണ് യേശു .ഹൃദയത്തിൽ നിന്നുള്ള ആത്മാർത്ഥമായ ഒരു നെടുവീർപ്പ് മതി അവൻ നിൽക്കുവാ൯…

അനുദിനം ലോകമെമ്പാടു൦ അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയിൽ നിൻെറ ഉള്ളിലേക്ക് കടന്നുവരുവാൻ യേശു എഴുന്നേറ്റു നിൽക്കുന്നു .

“അവിടെവെച്ച് ഞാൻ നിന്നെ കാണും കൃപാസനത്തിന് മുകളിൽ നിന്ന് ,സാക്ഷ്യപേടകത്തിന് മീതെയുള്ള കെരൂബുകളുടെ നടുവിൽ നിന്ന് ഞാൻ നിന്നോട് സംസാരിക്കും ”
(പുറപ്പാട് 25 22 )
വൈദികന്റെ കരങ്ങളിൽ ഉയർത്തപ്പെടുന്ന അപ്പത്തിൽ യേശു നിന്റെ നിലവിളികൾക്ക് കാതോർത്തു നിൽക്കുന്നു .

പ്രധാനാചാര്യ൯െറ.., ന്യായാധിപ സംഘത്തിൻെറ.., പീലാത്തോസി൯െറ.. ഇവരുടെയെല്ലാം മുമ്പിൽ വിചാരണയ്ക്ക് നിൽക്ക പ്പെട്ട യേശുവിൻെറ സ്നേഹം നിനക്കായി കാത്തുനിൽക്കുന്നു .

“നിൽക്കുന്ന സ്നേഹത്തിനേ വീഴാതെ നിന്നെ താങ്ങി നിർത്തുവാൻ കഴിയൂ”

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles