യേശുവിന്റെ തിരുക്കാസയ്ക്ക് എന്തു സംഭവിച്ചു?

“അനന്തരം പാനപാത്രം എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്ക് കൊടുത്തു കൊണ്ട് പറഞ്ഞു :നിങ്ങൾ എല്ലാവരും ഇതിൽ നിന്ന് പാനം ചെയ്യുവിൻ.” (മത്തായി26:27)

ഈശോ വിശുദ്ധകുർബാന സ്ഥാപിച്ച പെസഹാരാത്രിയിലെ വിവരണങ്ങളിൽ പറയുന്ന പാനപാത്രം ഇന്ന് സ്പെയിനിലെ വലെൻസിയായിലാണ് സൂക്ഷിച്ചിരിക്കുന്നത്. കത്തോലിക്കാ സഭാ പാരമ്പര്യം അനുസരിച്ച് വിശുദ്ധ പത്രോസ് ശ്ലീഹ ഈ പാനപാത്രം ഉപയോഗിച്ച് കുർബാന അർപ്പിച്ചിരുന്നു. അദ്ദേഹം അത് റോമിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുവന്ന മാർപാപ്പമാർ ഈ തിരുക്കാസ കൈമാറി പോന്നു.

A.D 258ൽ വലേറിയൻ ചക്രവർത്തി ക്രിസ്ത്യാനികളെ പീഡിപ്പിച്ചപ്പോൾ എല്ലാ ക്രിസ്ത്യൻ പുരാവസ്തുക്കളും ഗവൺമെന്റ്ലേക്ക് കണ്ടു കെട്ടണം എന്ന് കൽപ്പിച്ചു. അന്ന് സിക്സ്റ്റസ് പാപ്പാ ഈ തിരുക്കാസ ഡീക്കൻ ആയിരുന്ന വിശുദ്ധ ലോറൻസിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചു. അദ്ദേഹം ഒരു സ്പാനിഷ് പട്ടാളക്കാരന്റെ സഹായത്തോടെ ഈ തിരുക്കാസ സ്പെയിനിലേക്ക് കൊണ്ടുവന്നു.

ഈ തിരുക്കാസ ചുവന്ന വൈഡൂര്യത്താൽ നിർമ്മിതമായ ഒരു അർധ ഗോളാകൃതിയിലുള്ള കപ്പ് ആണ്. ഇതിന് ഒൻപത് സെന്റീമീറ്റർ വ്യാസവും 17 സെന്റീമീറ്റർ ഉയരവുമുണ്ട്. അതിനു താഴെയായി രണ്ട് കൈപ്പിടിയോട് കൂടിയ ഒരു ലോഹ സ്റ്റാൻഡും താഴെ അർദ്ധ ഗോളാകൃതിയിലുള്ള ഒരുതരം ക്വാർട്സ് ക്രിസ്റ്റലുമുണ്ട്. ആർക്കിയോളജിസ്റ്റുകൾ പഠനം നടത്തിയപ്പോൾ B.C നാലാം നൂറ്റാണ്ടിൽ പലസ്തീനയിൽ നിർമ്മിച്ചതാണ് ഇതെന്ന് കണ്ടെത്തി.

1982 നവംബറിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും 2006 ജൂലൈയിൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും തിരുക്കാസ ഉപയോഗിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles