ഉണര്‍വിന്‍ വരം ലഭിക്കാന്‍…

കരിസ്മാറ്റിക്ക് നവീകരണം തീക്ഷ്ണമായി ജ്വലിച്ചിരുന്ന കാലത്ത് കേരളം ഏറ്റുപാടിയിരുന്ന ഒരു ഗാനമാണിത്. ഉണര്‍വിന്‍ വരം ലഭിക്കാന്‍ വരുന്നു തിരുസവിധേ… ആശിശമാരി അയക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്‍മേല്‍… പരിശുദ്ധാത്മാഭിഷേകത്തിനായി പാടി പ്രാര്‍ത്ഥിക്കുന്ന വരികള്‍. നാം പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുകയാണ്. എല്ലാം പുതുക്കുന്നവനായ ദൈവത്തിന്റെ ആത്മാവിനു വേണ്ടി കൂടുതല്‍ തീക്ഷണതയോടെ പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്.

നാം ക്രിസ്മസ് ആഘോഷിച്ചു കഴിഞ്ഞു, യേശുവിന്റെ വരവിന്റെ സന്തോഷം നിറയുന്ന ഹൃദയങ്ങളുമായാണ് നാം പുതിയ വര്‍ഷത്തെ എതിരേല്‍ക്കുന്നത്. ദൈവാത്മാവ് ഇറങ്ങി വന്നപ്പോളാണ്, മറിയം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോഴാണ് ദൈവ വചനം ഭൂമിയില്‍ ഉരുവായത്. യേശു ഈ ലോകം വിട്ട് സ്വര്‍ഗത്തിലേക്ക് പോയ സന്ദര്‍ഭത്തിലും അവിടുന്ന് വാഗ്ദാനം ചെയ്ത സഹായകന്‍ പരിശുദ്ധാത്മാവായിരുന്നു. പരിശുദ്ധാത്മാവ് വരുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും എന്നാണ് അവിടുന്ന് പറഞ്ഞത്.

പുതിയ വര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് നാം പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ ലാഭങ്ങളും നഷ്ടങ്ങളും സന്തോഷവും സന്താപവും വിജയവും പരാജയവും നമുക്ക് കാണാന്‍ കഴിയും. എല്ലാ ജീവിതാനുഭവങ്ങളുടെയും പിന്നില്‍ ദൈവിക പദ്ധതി കണ്ടെത്തുവാന്‍ കഴിയുമെങ്കില്‍ നാം നിരാശരാവുകയില്ല. കഷ്ടാനുഭവങ്ങള്‍ ഒന്നൊന്നായി വന്നപ്പോള്‍ ജോബ് ചോദിച്ചു, ഇതെല്ലാം എന്താണ്? എന്നാല്‍ എല്ലാം തിരികെ കൊടുത്ത് അനുഗ്രഹിക്കുന്ന ദൈവത്തെയാണ് വി. ഗ്രന്ഥത്തില്‍ നാം കണ്ടുമുട്ടുന്നത്.

എല്ലാ അനുഭവങ്ങളും നമുക്ക് ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കാം. ദൈവം അറിയാതെ യാതൊന്നും എന്റെ ജീവിതത്തില്‍ സംഭവിക്കുകയില്ല എന്ന ഉറച്ച ബോധ്യത്തോടെ നമുക്ക് അവിടുത്തെ സന്നിധിയില്‍ നില്‍ക്കാം. പുതിയ ഉണര്‍വിന്റെ വരത്തിനായി ഹൃദയം തുറന്ന് പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ വരദാനമായ പരിശുദ്ധാത്മാവിന്റെ വരമാരി അയക്കണമേയെന്ന് അപേക്ഷിക്കാം. ദൈവമേ അങ്ങയുടെ ആത്മാവിനെ അയക്കണേ, അപ്പോള്‍ ഭൂമുഖം പുതുതായി സൃഷ്ടിക്കപ്പെടും എന്നു പറയുന്ന ദൈവവചനം ധ്യാനിക്കാം.

യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍,

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles