വിശുദ്ധ കുര്‍ബാനയില്‍ യേശു ക്ഷമയോടെ നമ്മെ കാത്തിരിക്കുന്നു: കർദ്ദിനാൾ ചാള്‍സ് ബോ

ബുഡാപെസ്റ്റ്: കോവിഡ് 19 പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ യേശുവിന്റെ ക്ഷമ അനുകരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും ദിവ്യകാരുണ്യത്തില്‍ യേശു ക്ഷമയോടെ നമ്മെ കാത്തിരിക്കുകയാണെന്നും മ്യാൻമറിലെ യംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ചാള്‍സ് ബോ. ഹംഗറിയില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്നത്തെ മനുഷ്യന്‍ വലിയ തിരക്കിലാണെന്നും എന്നാല്‍ അവന് വേണ്ടി കര്‍ത്താവ് കാത്തിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

“നമ്മുടെ ലോകത്തെയും ജീവിതത്തെയും നോക്കൂ. ആധുനിക മനുഷ്യൻ എപ്പോഴും തിരക്കിലാണ്. അവൻ അസ്വസ്ഥനാണ്. കൂടുതൽ സമ്പാദിക്കാനും കൂടുതൽ ഉപഭോഗം ചെയ്യാനും അയാൾ ആഗ്രഹിക്കുന്നു, അവൻ തൃപ്തനല്ല. അവൻ നിശബ്ദതയെ വെറുക്കുന്നു. അവന് കാത്തിരിക്കാനാവില്ല. വേഗത, വേഗതയാണ് ഇന്നത്തെ ഒന്നാം നമ്പർ മൂല്യം. മന്ദഗതിയിലുള്ള നീക്കം ഒരു ദോഷമായി കണക്കാക്കപ്പെടുന്നു, എന്നാൽ യേശു അവനെ കാത്തിരിക്കുന്നു. അവൻ നമ്മളെ സ്നേഹിച്ചത് കൊണ്ടാണ് അവൻ നമ്മുടെ അടുത്ത് വന്നത്. ഓരോ വ്യക്തിയും ക്ഷമയുടെ മഹത്തായ ത്യാഗത്തിൽ ജനിച്ചവരാണ്”.

നമ്മുടെ ആത്മീയ ജീവിതത്തിന്റെ ഉറവിടവും ഉച്ചസ്ഥാനവുമായ ഞായറാഴ്ച കുർബാന, കോവിഡ് കവർന്നെടുത്തു. അത് നമ്മില്‍ ആത്മീയവും വൈകാരികവുമായ വെല്ലുവിളികൾ കൊണ്ടുവന്നു. എന്നാൽ ഈ അന്ധകാരത്തിലൂടെ, ഈ അസ്തിത്വപരമായ ഭീഷണിക്കിടയിൽ ക്ഷമയോടെ നമ്മെ പുനർനിർമ്മിക്കാൻ കർത്താവ് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്‍റ് കൂടിയാണ് കർദ്ദിനാൾ ചാള്‍സ് ബോ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles