ദൈവകരുണയുടെ തിരുസ്വരൂപം ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ?

ദൈവകരുണയോടുളള ഭക്തി കത്തോലിക്കാ സഭയുടെ പ്രധാന ഭക്തികളില്‍ ഒന്നാണ്. ദൈവകരുണയുടെ അപ്പോസ്തല എന്നറിയപ്പെടുന്ന വി. ഫൗസ്റ്റിനയ്ക്ക് ലഭിച്ച ദൈവിക വെളിപാടുകളിലൂടെയാണ് ദൈവകരുണയുടെ വറ്റാത്ത കൃപകളുടെ നീര്‍ച്ചാലുകളെ കുറിച്ച് ലോകം അറിഞ്ഞത്.

വെള്ളയും ചുവപ്പും രശ്മികള്‍ ചൊരിയുന്ന യേശുവിന്റെ തിരുസ്വരൂപമാണ് ദൈവകരുണയുടെ രൂപം. ഇതിന്റെ പല പ്രതികള്‍ നാം പലയിടത്തും കണ്ടിട്ടുണ്ടാകും. നമ്മുടെ വീടുകളിലും നാം അത് സൂക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ ദൈവകരുണയുടെ യഥാര്‍ത്ഥ രൂപം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയാമോ?

ക്രാക്കോയില്‍ നിന്ന് 450 മൈലികള്‍ അകലെ ലിത്വാനിയയുടെ തലസ്ഥാനമായ വില്‍നിയൂസില്‍ ദൈവകരുണയുടെ മറ്റൊരു കേന്ദ്രമുണ്ട്. ഇവിടെയാണ് സി. ഫൗസ്റ്റിന നേരില്‍ കണ്ടിട്ടുള്ള ആദ്യത്തെ ദൈവകരുണയുടെ തിരുസ്വരൂപം സൂക്ഷിച്ചിരിക്കുന്നത്.

സി. ഫൗസ്റ്റിനയ്ക്ക് ദൈവദര്‍ശനങ്ങള്‍ ലഭിക്കും മുമ്പേ വില്‍നിയൂസിന്റെ മധ്യസ്ഥയായിരുന്നു ദൈവകരുണയുടെ മാതാവായ മറിയം.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലഘട്ടത്തില്‍ ദൈവദര്‍ശനങ്ങള്‍ ലഭിച്ച പോളിഷ് കന്യാസ്ത്രീ ആണ് സി. ഫൗസ്റ്റിന. യേശു ദര്‍ശനങ്ങളില്‍ പ്രത്യക്ഷപ്പെട്ടു നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ഫൗസ്റ്റിന ഈ ചിത്രം ചിത്രകാരനെ കൊണ്ട് വരപ്പിച്ചത്. പിന്നീട് ലോകമെങ്ങും ഈ ഭക്തി പടര്‍ന്നു പന്തലിക്കുകയായിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles