പൊതുകുര്‍ബാനകള്‍ പുനരാരംഭിച്ചതില്‍ കത്തോലിക്കര്‍ക്ക് ആഹ്ലാദം

റോം: പത്ത് ആഴ്ചകള്‍ക്കു ശേഷം വീണ്ടും പള്ളികള്‍ തുറന്നതിലും വീണ്ടും ദിവ്യബലികളില്‍ സംബന്ധിക്കാന്‍ സാധിച്ചതിലും കത്തോലിക്കാ വിശ്വാസികള്‍ ആഹ്ലാദം പങ്കുവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലാണ് ഇറ്റലിയിലെ പള്ളികള്‍ അടച്ചുപൂട്ടിയത്. സുരക്ഷാമുന്‍കരുതലുകളോടെയാണ് പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

ക്വാറന്റൈന്‍ കാലത്ത് തങ്ങള്‍ എല്ലാ ദിവസും പ്രാര്‍ത്ഥിച്ചിരുന്നത് വീണ്ടും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കണമേ എന്നായിരുന്നു എന്നും ഇപ്പോള്‍ അത് സാധ്യമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണെന്നും മെലിസ്സ സ്റ്റീലി പറഞ്ഞു.

‘കഴിഞ്ഞ രണ്ടാഴ്ചകളായി ഞങ്ങളുടെ കുട്ടികള്‍, പ്രത്യേകിച്ച് മൂന്നു വയസ്സുള്ള ഇരട്ടകള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുര്‍ബാനകളില്‍ അതൃപ്തരായിരുന്നു. പള്ളിയില്‍ പോയി ഈശോയോടൊപ്പം പ്രാര്‍ത്ഥിക്കണം എന്ന് അവര്‍ പറയുമായിരുന്നു’ മെലിസ്സ പറയുന്നു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഓഡര്‍ ഓഫ് മാള്‍ട്ടയില്‍ നിന്നുള്ളവര്‍ ദിവ്യബലിക്കെത്തിയ വിശ്വാസികളുടെ ഊഷ്മാവ് പരിശോധിക്കുന്നുണ്ടായിരുന്നു. വരിവരിയായി സാമൂഹിക അകലം പാലിച്ചാണ് വിശ്വാസികള്‍ പള്ളിയിലേക്ക് പ്രവേശിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles