വി. ജോണ്‍പോള്‍ രണ്ടാമന്റെ കല്ലറയില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലിയര്‍പ്പിക്കും

വത്തിക്കാന്‍ സിറ്റി: വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ നൂറാം ജന്മദിനമായ മെയ് 18 ന് അദ്ദേഹത്തിന്റെ കല്ലറയില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി അര്‍പ്പിക്കും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കല്ലറ ഉള്ളത്. ഇറ്റലിയിലെമ്പാടും പൊതു കുര്‍ബാനയര്‍പ്പണങ്ങള്‍ പുനരാരംഭിക്കുന്നതും മെയ് 18ന് തന്നെയാണ്.

വത്തിക്കാന്‍ ബസലിക്കയില്‍ സ്ഥിതി ചെയ്യുന്ന മുന്‍ മാര്‍പാപ്പായുടെ കല്ലറയോടനുബന്ധിച്ച ചാപ്പലില്‍ ദിവ്യബലി അര്‍പ്പിക്കുന്നത് രാവിലെ 7 മണിക്കാണെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തേയോ ബ്രൂണി അറിയിച്ചു.

ഇറ്റലിയിലും മറ്റു ചില രാജ്യങ്ങളിലും പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ കുര്‍ബാന ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേക്ഷണം ചെയ്യുന്ന അവസാന ദിനവും അന്നായിരിക്കും എന്ന് മത്തേയോ ബ്രൂണി വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles