കൊറോണാ ശുശ്രൂഷകര്‍ക്ക് പരിശുദ്ധ അമ്മയുടെ അനുഗ്രഹവുമായി ഐക്കണ്‍

ഒരു ചിത്രം ആയിരം വാക്കുകളെക്കാൾ ശക്തമാണ്. കോവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ ആരോഗ്യമേഖലയിലുള്ളവർ അവരുടെ സ്വന്തം ആരോഗ്യം പോലും മറന്നു ജോലി ചെയ്യുമ്പോൾ അവർക്കുള്ള ആദരവായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഐക്കൺ ശ്രദ്ധേയമാകുന്നു. ഐക്കണിൻ്റെ ഇടതു വശത്തു ആദ്യം നിൽക്കുന്നത് ഡോക്ടർമാരുടെ മധ്യസ്ഥനായ വിശുദ്ധ ലൂക്കായാണ്, ഒരു രോഗി കിടക്കയിൽ കിടക്കുന്നു, ഡോക്ടർ അദ്ദേഹത്തെ പരിചരിക്കുന്നു. ഡോക്ടറിനെ അനുഗ്രഹിച്ചു കൊണ്ട് പരിശുദ്ധ കന്യകാമറിയം സമീപത്തു നിൽക്കുന്നു.

ഐക്കണിൻ്റെ ഏറ്റവും മുകളിൽ ഈശോമിശിഹായാണ്. ഇതിൻ്റെ രചിതാവാരാണന്നു അറിയില്ലങ്കിലും ഇതൊരു ഗ്രീക്ക് ഐക്കനാണന്നു അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷയിൽ നിന്നു മനസ്സിലാക്കാം.

ബൈസൈൻ്റയിൻ ഐക്കണോഗ്രഫിയുടെ നിയമങ്ങളും പാരമ്പര്യങ്ങളും അടുത്തറിയാവുന്ന വ്യക്തി തന്നെയാണ് ഈ ഐക്കൺ വരച്ചിരിക്കുന്നത്. ഐക്കണിലെ stethoscope, പിന്നിലുള്ള ആശുപത്രി, ഡോക്ടറിൻ്റെ പോക്കറ്റിനുള്ളിലെ പേനാ എന്നിവ ഈ ഐക്കൺ ഒരു മോഡേൺ ഐക്കൺ ആണ് എന്നതിനുള്ള തെളിവാണ്. സ്ലാവിക് ഓർത്തഡോക്സ് പാരമ്പര്യത്തിലെ സൗഖ്യദായകയായ കന്യകാമറിയം (Virgin Mary Healer ) എന്ന ഐക്കൺ ആണ് ഇതിനുള്ള പ്രചോദനം എന്നു കരുതുന്നവരുമുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles