ക്രൈസ്തവ വിരുദ്ധ പരാമര്‍ശം: ബോളിവുഡ് താരങ്ങള്‍ കര്‍ദിനാള്‍ ഗ്രേഷ്യസിനെ കണ്ട് മാപ്പു പറഞ്ഞു

മുംബൈ: ക്രൈസ്തവ വിരുദ്ധ പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ച ബോളിവുഡ് നടി രവീണ ടണ്ടനും സംവിധായിക ഫാറാ ഖാനും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ നേരില്‍ കണ്ട് മുഴുവന്‍ ക്രിസ്തീയ സമൂഹത്തോടും മാപ്പ് ചോദിക്കുന്നതായി അറിയിച്ചു.

താരങ്ങള്‍ക്ക് പറയാനുണ്ടായ കാര്യങ്ങള്‍ കര്‍ദിനാള്‍ ക്ഷമയോടെ മുഴുവന്‍ കേട്ടിരുന്നു. തങ്ങളുടെ നിരുത്തരവാദ പരാമര്‍ശത്തിലൂടെ ക്രിസ്തീയ സമൂഹച്ചെ വേദനിപ്പിച്ചതില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്ന് രവീണയും ഫാറാ ഖാനും പറഞ്ഞു. നാം തെറ്റും ചെയ്താലും ക്ഷമിക്കുന്ന ദൈവമാണ് ക്രിസ്തു എന്ന് കര്‍ദിനാള്‍ പറഞ്ഞു. ഇരുവരെയും അനുഗ്രഹിച്ച ശേഷമാണ് അദ്ദേഹം പിരിഞ്ഞത്. ഫാറാ ഖാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും മാപ്പ് ചോദിച്ചിരുന്നു.

ഒരു ഷോയില്‍ വച്ച് ഹല്ലേലൂയ എന്ന വാക്ക് ആക്ഷേപരൂപേണ ഉച്ചരിച്ചതിന്റെ പേരിലാണ് രവീണയ്ക്കും ഫാറാ ഖാനും എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതും കേസ് ഫയല്‍ ചെയ്തതും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles