കൊറോണയെക്കാള്‍ വലുതാണ് നമ്മുടെ ദൈവം

ഒരിക്കല്‍ ഒരു കൂട്ടിയും അവന്റെ അപ്പനും കൂടി വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് കുട്ടി അപ്പനോട് ചോദിച്ചു: അപ്പാ, ദൈവത്തിന്റെ വലുപ്പം എത്രയാണ്?

അന്നേരം ആകാശത്തു കൂടി ഒരു വിമാനം പറന്നു പോകുന്നത് അപ്പന്‍ കണ്ടു. അയാള്‍ക്ക് പെട്ടെന്ന് ഒരാശയം തോന്നി. അയാള്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി കുട്ടിയോട് ചോദിച്ചു: ആ വിമാനത്തിന്റെ വലുപ്പം എത്രയാണ്?

തന്റെ വിരലുകള്‍ ചേര്‍ത്തു പിടിച്ച് അതിലൂടെ നോക്കിയ ശേഷം കുട്ടി പറഞ്ഞു: അത് എന്റെ വിരലിനേക്കാള്‍ ചെറുതാണ്, പപ്പാ.

പിന്നീടൊരു ദിവസം അയാള്‍ മകനെ ഒരു വിമാനത്താവളത്തിലേക്ക് കൂട്ടി കൊണ്ടു പോയി. വിമാനത്തിന്റെ തൊട്ടടുത്തെത്തിയപ്പോള്‍ അപ്പന്‍ ചോദിച്ചു; ഇപ്പോള്‍ വിമാനത്തിന്റെ വലുപ്പം എത്രയാണ് ?

‘പപ്പാ, ഇതൊരു വളരെ വലിയ വിമാനമാണല്ലോ!’ കുട്ടി അത്ഭുതത്തോടെ പറഞ്ഞു.

അപ്പോള്‍ അപ്പന്‍ മകന് വിശദീകരിച്ചു കൊടുത്തു. ‘ദൈവം ഇതു പോലെയാണ് മകനേ. നാം ദൈവത്തില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ ദൈവം തീരെ ചെറുതാണെന്ന് തോന്നും. എന്നാല്‍, ദൈവത്തോട് അടുക്കും തോറും നമുക്ക് മനസ്സിലാകും ദൈവത്തിന് നമ്മുടെ ജീവിതത്തില്‍ എത്ര വലിയ സ്ഥാനമാണുള്ളതെന്നും എത്ര പ്രധാനപ്പെട്ടതാണെന്നും.

ഒരു ചൊല്ലുണ്ട്, വലിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പ്രശ്‌നങ്ങളോട് പറയുക, എനിക്ക് എല്ലാ പ്രശ്‌നങ്ങളെകാളും വലിയൊരു ദൈവമുണ്ടെന്ന്.

നാം കൊറോണക്കാലത്തിലൂടെ കടന്നു പോകുകയാണ്. പലരും കൊറോണ എന്ന മഹാമാരിയെ കണ്ട് ഭയപ്പെട്ടും ആകുലപ്പെട്ടും കഴിയുന്നു. പേടിയുണ്ടാകുമ്പോള്‍ മനസ്സിനോട് പറയുക. എനിക്ക് കൊറോണയേക്കാളും വലിയൊരു ദൈവമുണ്ടെന്ന്!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles