ഹൈറേഞ്ച് വികസന സാരഥി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ വിരമിച്ചു

ചെറുതോണി: ഹൈറേഞ്ചിന്റെ വികസനക്കുതിപ്പിന് നേതൃത്വം നൽ കിയ റവ.ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും പടിയിറങ്ങി. പതിമൂന്നരവർഷക്കാലം ഇടുക്കി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വംവഹിച്ച ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ കഴിഞ്ഞ ശനിയാഴ്ച ഒൗദ്യോഗികമായി സൊസൈറ്റിയുടെ ഡയറക്ടർസ്ഥാനത്തുനിന്നും വിരമിച്ചു.

2003-ൽ ഇടുക്കി രൂപത രൂപീകൃതമായതോടെ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയും പ്രവർത്തനമാരംഭിച്ചു. പ്രഥമ ഡയറക്ടറായി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം നിയമിതനായി. 2006-ലാണ് കൊച്ചുപുരയ്ക്കലച്ചൻ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്. സൊസൈറ്റിയിലൂടെ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഇദ്ദേഹം അഹോരാത്രം പാടുപെട്ടു.

എച്ച്ഡിഎസ് സൊസൈറ്റിക്കൊപ്പം അച്ചനെ കൂടുതൽ പ്രശസ്തനും ജനകീയനുമാക്കിയത് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളാണ്. 2007-ൽ ഹൈറേഞ്ച് സംരക്ഷണ സമിതി രൂപികരിച്ച നാൾമുതൽ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലാണ് സമിതിയുടെ ജനറൽ കണ്വീനർ. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ഇടപെടലുകൾ ഇടുക്കി ജില്ലയിലെ ഒട്ടേറെ ഭൂപ്രശ്നങ്ങക്ക് പരിഹാരമുണ്ടാക്കി. സമിതിയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപരമായ നിരവധി സമരങ്ങൾ ഹൈറേഞ്ചിന്റെ ചരിത്രത്തിലെ പുതിയ ഏടുകളാണ്. സമിതി തുടക്കംകുറിച്ച രാപകൽ സമരങ്ങൾ സമരചരിത്രത്തിനു പുതിയ ഭാവം നൽകി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിനെതിരേ നടത്തിയ സമരങ്ങളാണ് സർക്കാരുകളെ മാറി ചിന്തിപ്പിച്ചത്.

സ്കൂളുകളിൽ ലഹരിക്കെതിരേയുള്ള ബോധവത്കരണ പരിപാടികളിലൂടെ പുതുതലമുറയുടെ ഭാവി സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തി. 2018-ൽ ജില്ലയിലുണ്ടായ മഹാപ്രളയത്തിൽ കെടുതിയിലായ ജനങ്ങൾക്കായി എച്ച്ഡിഎസിന്റെ നേതൃത്വത്തിൽ ഇടുക്കി രൂപതയുടെ കീഴിലുള്ള വിവിധ പള്ളികളിലും സ്കൂളുകളിലും സ്ഥാപനങ്ങളിലുമായി 115ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു പ്രവർത്തിപ്പിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിലും ഏവർക്കും മാതൃകയായി രൂപത മാറിയതും എച്ച്ഡിഎസ് വഴിയാണ്. ആഞ്ജനേയം പദ്ധതിയും ശ്രദ്ധേയമായി. കാഴ്ചയില്ലാത്ത 225പേർക്ക് മരിച്ചുപോയവരുടെ കണ്ണുകളിലൂടെ ലോകത്തെ കാണാൻ മഹാഭാഗ്യം സിദ്ധിച്ചതും ഈ പദ്ധതിയിലൂടെയാണ്. സേവ് എ ഫാമിലി പദ്ധതിവഴി 282കുടുംബങ്ങളെ ദത്തെടുത്ത് സംരക്ഷിച്ചു. 78അംഗപരിമിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പും നൽകിവരുന്നുണ്ട്. പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. തൊഴിലാളി ദൗർലഭ്യം പരിഹരിക്കാനാരംഭിച്ച ഫാം ഫ്രണ്ട്സും ജനശ്രദ്ധയാകർഷിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles