ഫാത്തിമാ മാതാവും നല്ല സമരിയാക്കാരിയും

അന്നൊരു മെയ് 13 ാം തീയതി ആയിരുന്നു. ഫാത്തിമാ മാതാവിന്റെ തിരുനാള്‍ ദിവസം. അന്ന് എന്റെ ഭര്‍ത്താവ് എന്നെ ഫോണില്‍ വിളിച്ച് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെട്ടു. എന്റെ കുഞ്ഞുകുട്ടിക്ക് നല്ല സുഖമില്ലാതിരുന്നതിനാല്‍ അവനെയും കൊണ്ട് ഞാന്‍ വീട്ടിലായിരുന്നു. ഞങ്ങളുടെ മറ്റു മൂന്നു കൂട്ടികളെയും കൊണ്ട് അദ്ദേഹം ഒരു കുടുംബ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോയതാണ്. അദ്ദേഹത്തിന് നല്ല സുഖം തോന്നാതിരുന്നതിനാല്‍ വേഗം തിരിച്ചു പോരുകയാണെന്ന് പറഞ്ഞു. ഞാന്‍ ജപമാല ചൊല്ലി എന്റെ കുടുംബത്തെ ഫാത്തിമാ മാതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ഡ്രൈവ് ചെയ്തു പോരുമായിരുന്നില്ല. എന്നാല്‍ അസുഖം അദ്ദേഹത്തെ അതിവേഗം പിടുമുറുക്കി. അദ്ദേഹം ഹൈവേ റാംപിലേക്ക് തിരിഞ്ഞു, ലോകം ഇരുണ്ടു പോകുന്നതു പോലെ.
‘എനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല’ അദ്ദേഹം തന്റെ കൂടെ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന മകളോട് പറഞ്ഞു. അദ്ദേഹം തലകറങ്ങി വീഴുകയായിരുന്നു. കാര്‍ വളഞ്ഞു പുളഞ്ഞ് റോഡിന്റെ ഇരുവശങ്ങളിലും ചെന്ന് മുട്ടി. എങ്ങനെയോ പ്രയാസപ്പെട്ട് അദ്ദേഹം ബ്രേക്ക് ചവിട്ടി. കാര്‍ എവിടെയോ ചെന്നു നിന്നു.

ഇപ്പോള്‍ അദ്ദേഹം പറയുന്നത്, തന്റെ കാര്‍ നിറുത്തിയത് മാലാഖമാരാണ് എന്നാണ്. ആ രാത്രി അവര്‍ക്കു ചുറ്റിനും മാലാഖമാര്‍ സംരക്ഷകരായി ഉണ്ടായിരുന്നു. കാര്‍ റോഡിന്റെ വശങ്ങളില്‍ ഇടിച്ചു മറിയാന്‍ ഏറെ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ഒരു അപകടവും സംഭവിച്ചില്ല. അത് ഒരു അത്ഭുതമാണെന്ന് ഞാനും കുടുംബവും വിശ്വസിക്കുന്നു.

അത് കൊണ്ടൊന്നും ഫാത്തിമാ നാഥ തന്റെ കരുതല്‍ അവസാനിപ്പിച്ചില്ല. പിറകില്‍ വന്ന് ഒരു സ്ത്രീ കാര്‍ നിറുത്തി ചോദിച്ചു: ‘ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ? ഞാന്‍ ഇവിടെ അടുത്തൊരു ആശുപത്രിയില്‍ നഴ്‌സാണ്’ എന്റെ മകള്‍ സാഹചര്യം വിവരിച്ചു കൊടുത്തു. എന്റെ ഭര്‍ത്താവിന് സ്ഥലകാല ബോധം നഷ്ടമായിരുന്നു. ആ സ്ത്രീ ഒരു ആംബുലന്‍സ് വിളിച്ചു വരുത്തി. അപ്പോഴേക്കും എന്റെ ഭര്‍ത്താവും എന്റെ മറ്റൊരു മകനും ഛര്‍ദിക്കാന്‍ ആരംഭിച്ചു.

ആ സ്ത്രീ അവിടെ നിന്നു പോയി ആവശ്യമായ വസ്തുക്കളുമായി തിരികെ വന്നു. വഴിയരികില്‍ കണ്ട അപരിചിതരെ അവള്‍ സ്‌നേഹത്തോടെ ശുശ്രൂഷിച്ചു. എന്റെ ഭര്‍ത്താവിന്റെയും മകന്റെയും ഛര്‍ദി അവള്‍ തുടച്ചുകളഞ്ഞു. ആംബുലന്‍സ് എത്തുന്നതു വരെ അവര്‍ അവരെ ശുശ്രൂഷിച്ചു. അപ്പോഴേക്കും എന്റെ ഭര്‍ത്താവിന്റെ സഹോദരന്‍ ആശുപത്രിയിലെത്തി. എല്ലാവരെയും കൊണ്ട് സുരക്ഷിതമായി കാറോടിച്ച് വീട്ടിലെത്തിച്ചു.
ആ നല്ല സമരിയാക്കാരിയെ അയച്ചത് ഫാത്തിമാനാഥയാണെന്ന് ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു. ഒരു മാലാഖ വന്ന് തങ്ങളെ രക്ഷിച്ചു എന്നാണ് ആ സംഭവത്തെ കുറിച്ച് പറയുമ്പോള്‍ എന്റെ ഭര്‍ത്താവും കുട്ടികളും പറയുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles