കുരിശുകളില്‍ നിന്ന് കുതറിമാറാതിരിക്കാം

കുരിശുകളിൽ നിന്ന് കുതറി മാറണം
എന്നത് മനുഷ്യ സഹജമായ വികാരമാണ്.
മനുഷ്യന് മുമ്പിൽ തോറ്റവനായ ദൈവത്തിൻ്റെ രൂപമുണ്ട് ദുഃഖവെള്ളിയാഴ്ച്ചയിലെ കുരിശിൽ.
“ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ,
നിന്നെത്തന്നെ രക്ഷിക്കുക;
നീ ദൈവപുത്രനാണെങ്കിൽ
കുരിശിൽ നിന്ന് ഇറങ്ങി വരുക.”
(മത്തായി 27 : 40 )
കുരിശിനു താഴെ ,ചുറ്റും നിൽക്കുന്ന പടയാളികളുടെയും ,
തൻ്റെയൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്ന
കവർച്ചക്കാരുടെയും പരിഹാസങ്ങളുടെ നടുവിൽ …
പ്രാണൻ പിരിയുന്ന വേദനയിലും ശാന്തതയോടെ കുരിശിൽ തൂങ്ങി നിൽക്കുന്ന ക്രിസ്തു.
“നീ ദൈവപുത്രനാണെങ്കിൽ…”
ഒരു പുരുഷായുസ്സിൻ്റെ അസ്ഥിത്വം ഇളക്കുന്ന
ചോദ്യശരങ്ങൾ.
ക്രിസ്തു ദൈവപുത്രനായതുകൊണ്ടാണ് കുരിശിൽ നിന്ന് ഇറങ്ങി വരാൻ സാധിക്കാതെ പോയത്.
മനുഷ്യൻ മത്രം ആയിരുന്നെങ്കിൽ…….. ഇറങ്ങിവരാൻ ഒരു ശ്രമം എങ്കിലും നടത്തിയേനേ.
മനുഷ്യൻ ജയിക്കാൻ വേണ്ടി തോൽക്കുന്നവനാണ് ദൈവം. പക്ഷേ….
പിന്നീട് മനുഷ്യൻ തിരിച്ചറിയും
ദൈവത്തെ തോൽപിച്ചു നേടിയ വിജയങ്ങളൊന്നും യഥാർത്ഥ വിജയമല്ലെന്ന് .
കുരിശ് നല്കുമ്പോൾ കുതറി മാറുന്നവനിൽ നിന്ന് ക്രൂശിതനും പിൻ വാങ്ങും.
സ്വീകരിക്കുന്നവന് അവനത് കുറെക്കൂടി നല്കും.
അങ്ങനെ അവൻ മിശിഹായിലേക്ക് ഉയരും.
ഓരോ സഹനത്തിലും ഒരഭിഷേകം അവൻ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
കുരിശിലെ ക്രിസ്തുവിൻ്റെ മുറിപ്പാടുകൾ
വിശ്വാസത്തിൻ്റെയും സൗഖ്യത്തിൻ്റെയും
അടയാളമായി മാറി.
തിരിച്ചറിയുക…
ദൈവത്തിന് ഉണക്കാൻ പറ്റാത്ത മുറിവുകളൊന്നും നിൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല.
ജീവിത ഗാഗുൽത്തായിൽ ക്രിസ്തു
മരിച്ചവനല്ല ;
ഉയിർത്തെഴുന്നേറ്റവനാണ്.
അവൻ്റെ ക്ഷതങ്ങൾ മാത്രമല്ല,
നിൻ്റെ ക്ഷതങ്ങളും സൗഖ്യദായകമാണ്.
” കുരിശ് നിങ്ങളെ തകർക്കുകയില്ല. അതിൻ്റെ ഭാരം നിങ്ങളെ സംഭ്രമിപ്പിക്കുന്നുണ്ടെങ്കിലും ….
അതിൻ്റെ ശക്തി നിങ്ങളെ താങ്ങിക്കൊള്ളും.”

( വിശുദ്ധ പാദ്രേ പിയോ )


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles