മറിയം അശരണര്‍ക്ക് അഭയം

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 20
ആദിമാതാപിതാക്കളായ ആദവും ഹവ്വായും ദൈവഹിതം നിറവേറ്റാതെ പറുദീസാ യിൽ നിന്നു പുറത്തായപ്പോൾ ദൈവം ഹവ്വായോടു ശിക്ഷയായി പറയുന്നത് “നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും.”
(ഉത്പത്തി 3:16)
ദൈവം മനുഷ്യനു നൽകിയ ആദ്യ ശിക്ഷ പീഡകളാണ്. ശരീരത്തിലെ അസ്ഥികളെല്ലാം നുറുങ്ങുന്നതു പോലെ വേദനയാണ് പ്രസവ വേദന. ആ വേദന അതിന്റെ പൂർണതയിൽ പരിശുദ്ധ മറിയം അനുഭവിച്ചു.
എന്നാൽ അതിന്റെ ഫലമായി ആശ്വാസദായകനായ ദൈവപുത്രനെ ദൈവം ലോകത്തിനു സമ്മാനിച്ചു.
വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം പരിശുദ്ധ അമ്മയെ രക്ഷാകര സംഭവങ്ങളിൽ പങ്കാളിയാക്കി. അന്നു മുതൽ അവൾ പീഡിതരുടെ ആശ്വാസമാണ്.
~ Jincy Santhosh ~
“മറിയത്തിന്റെ മാറിടത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന ഈ മക്കളെ അവിടെ നിന്നു പിടിച്ചു നീക്കാൻ ആരു തുനിയും. ഈ മാതാവിൽ അവർ വിശ്വാസമർപ്പിക്കുമ്പോൾ ഏതു നരക ശക്തിക്ക്….,
രുതു പ്രലോഭനത്തിന് അവരെ കീഴടക്കാൻ കഴിയും”
(വിശുദ്ധ റോബർട്ട് ബല്ലാർമിൻ)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.