കോവിഡ് പ്രതിരോധനത്തിനായി കേരള കത്തോലിക്കാ സഭ 50 കോടി ചെലവിട്ടു

ലോക്ക്‌ഡൌണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ചെലവഴിച്ചത് 50, 16,13,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി 2020 ജൂണ്‍ 30 വരെ ചെലവഴിച്ച തുകയാണിത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കേരളസഭയുടെ സേവന, കാരുണ്യ പദ്ധതികള്‍ 39.72 ലക്ഷം പേരിലേക്ക് എത്തിയെന്നു കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ് ) സമാഹരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു . വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജില്ലാ , പ്രാദേശിക ഭരണസംവിധാനങ്ങളുടെയും സഹകരണത്തോടെയാണു സഭയുടെ കോവിഡ് പതിരോധ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

58312 അതിഥി തൊഴിലാളികള്‍ക്കു സഭ ഇക്കാലത്തു സേവനങ്ങളെത്തിച്ചു. സഭാംഗങ്ങളായ യുവാക്കള്‍ ഉള്‍പ്പെടെ 37,283 സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 4,23,559 സാനിറ്റസര്‍ ബോട്ടിലുകളും 2,48, 178 ഹൈജീന്‍ കിറ്റുകളും വിവിധ മേഖലകളില്‍ വിതരണം ചെയ്തു . ലക്ഷക്കണക്കിനു മാസ്‌കുകളാണ് ഇക്കാലയളവില്‍ സഭാ സംവിധാനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി എത്തിച്ചത് . ആരോഗ്യപ്രവര് ത്തകര്‍ക്കു പിപിഇ കിറ്റുകളും വിതരണം ചെയ്തു . ചികിത്സ ആവശ്യങ്ങള്‍ക്കായി 7.35 ലക്ഷവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായമായി 1,037 148 1 രൂപ യും നല്‍കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles