കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരമലബാർ കർഷകരുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ച തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, ഉത്തരമലബാർ കർഷകപ്രക്ഷോഭസമിതി കണ്‍വീനര്‍ ഫാ. മാത്യു ആശാരിപ്പറന്പിൽ, പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിലൂടെ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ തികച്ചും ന്യായവും കർഷകതാത്പര്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്നവയുമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങളിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു,വി.എസ്. സുനിൽ കുമാർ എന്നിവരുമായി ചർച്ച നടത്തി. വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി. ചർച്ചകളിലൂടെ കർഷകർ ഉന്നയിച്ച ആവശ്യങ്ങളും നടപ്പിലാക്കാൻ സർക്കാർ സന്നദ്ധത അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles