ആരാണ് ഭാഗ്യവാന്‍? കര്‍ത്താവ് എന്താണ് പറയുന്നതെന്ന് കേള്‍ക്കുക

ക്രിസ്ത്വനുകരണം – പുസ്തകം 3 അധ്യായം 1

വിശ്വസ്തയായ ആത്മാവിനോടുള്ള ക്രിസ്തുവിന്റെ ആന്തരിക സംഭാഷണം

ദാസന്‍ : കര്‍ത്താവ് എന്നില്‍ പറയുന്നത് ഞാന്‍ കേള്‍ക്കും (സങ്കീ 84 : 9).
തന്നില്‍ സംഭാഷിക്കുന്ന കര്‍ത്താവിനെ കേള്‍ക്കുന്ന ആത്മാവ് ഭാഗ്യവാനാണ്. അവന്‍ കര്‍ത്താവിന്റെ അധരത്തില്‍ നിന്ന് ആശ്വാസവചനം സ്വീകരിക്കുന്നു.

ദൈവപ്രേരണയുടെ ആന്തരിക ചലനങ്ങള്‍ സ്വീകരിക്കുകയും ലോകത്തിന്റെ മന്ത്രങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ചെവികള്‍ ഭാഗ്യമുള്ളവ. സത്യം പഠിപ്പിക്കുന്നത് അകമേ കേള്‍ക്കുകയും പുറമെ പറയുന്നത് അവഗണിക്കയും ചെയ്യുന്ന ചെവികള്‍ തീര്‍ച്ചയായും ഭാഗ്യമുള്ളതാണ്. ബാഹ്യമായവയുടെ നേരെ അടച്ച് ആന്തരികമായവ ശ്രദ്ധിക്കുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവയാണ്.

ആന്തരീകമായവയിലേയ്ക്ക് ചൂഴ്ന്നിറങ്ങി സ്വര്‍ഗ്ഗീയരഹസ്യങ്ങള്‍ ഗ്രഹിക്കാനായി അനുദിന പരിശ്രമം വഴി നന്നായി ഒരുങ്ങുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാരാണ്. ദൈവത്തിനായി സമയം കണ്ടത്തുകയും ലോകതടസ്സങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാരാണ്. എന്റെ ആത്മാവേ, ഇത് ശ്രദ്ധിക്കുക, ഇന്ദ്രിയങ്ങളുടെ വാതിലടയ്ക്കുക. കര്‍ത്താവായ ദൈവം നിന്നില്‍ പറയുന്നത് നിനക്ക് കേള്‍ക്കാന്‍ കഴിയട്ടെ .

കര്‍ത്താവ് : നിത്യമായത് അന്വേഷിക്കുക

നിന്റെ മിത്രം പറയുന്നു: ഞാനാണ് നിന്റെ രക്ഷ (സങ്കീ. 34 : 3) നിന്റെ സമാധാനം, നിന്റെ ജീവന്‍. എന്നില്‍ വസിക്കുക നീ സമാധാനം കണ്ടെത്തും . കടന്നുപോകുന്നവയെല്ലാം ഉപേക്ഷിക്കുക, നിത്യമായത് അന്വഷിക്കുക. കാലികമായതെല്ലാം വശീകരിക്കുന്നവ മാത്രമാണ്. സ്രഷ്ടാവ് നിന്നെ കൈവിട്ടാല്‍ സൃഷ്ടികള്‍ കൊണ്ടെന്ത് പ്രയോജനം? എല്ലാം ഉപേക്ഷിച്ച് സ്രഷ്ടാവിന് പ്രിയംകരിയായി വിശ്വസ്തജീവിതം നയിക്കുക. നിനക്ക് ശരിയായ സൗഭാഗ്യം ഉണ്ടാകും.

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles