ആന്തരിക കാര്യം ശ്രദ്ധിക്കുന്നവര്‍ മറ്റുള്ളവരെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടുകയില്ല

ക്രിസ്ത്വനുകരണം
പുസ്തകം 2 അദ്ധ്യായം 5

സ്വയ വിചാരം

നമ്മെ നമുക്ക് അധികം വിശ്വസിക്കാന്‍ പറ്റില്ല, കാരണം നമുക്ക് പലപ്പോഴും കൃപാവരത്തിന്റെ കുറവുണ്ട്, ശരിയായ അറിവിന്റേയും. നമ്മില്‍ അല്പം വെളിച്ചമേ ഉള്ളൂ . അത് അവഗണന മൂലം വേഗം നഷ്ടപ്പെടുന്നു. അകമേ അന്ധനാണെന്ന നാം പലപ്പോഴും അറിയുന്നില്ല. പലപ്പോഴും തെറ്റു ചെയ്യുന്നു അത് ന്യായീകരിച്ചു കൊണ്ട് തെറ്റ് വര്‍ദ്ധിപ്പിക്കുന്നു. വികാരഭരിതമായി പ്രവര്‍ത്തിക്കുന്നു. അത് തീഷ്ണതയായി തെറ്റിദ്ധരി ക്കുന്നു. മറ്റുള്ളവരിലെ ചെറിയ തെറ്റുകള്‍ നാം കുറ്റപ്പെടുത്തുന്നു. നമ്മുടെ വലിയ തെറ്റുകളുടെ നേരെ നാം കണ്ണടക്കുന്നു. ഇതരരില്‍ നിന്നും സഹിക്കേണ്ടി വരുന്നത് നമ്മ പെട്ടെന്ന് വേദനിപ്പിക്കുന്നു. അത് മനസ്സില്‍ സൂക്ഷിക്കുന്നു. നമ്മില്‍ നിന്നും അവര്‍ സഹിക്കേണ്ടി വരുന്നത് നാം ശ്രദ്ധിക്കാറേയില്ല. സ്വന്തം ചെയ്തികള്‍ നന്നായും ശരിയായും വിലയിരുത്തുന്നവന്‍ മറ്റുള്ളവരില്‍ വലിയ കുറ്റം കാണുകയില്ല.

നിന്നിലും ദൈവത്തിലും പൂര്‍ണ്ണമായി ശ്രദ്ധിക്കുക

ആന്തരികമനുഷ്യന്‍ എല്ലാറ്റിലുമുപരി സ്വന്തം കാര്യം ശ്രദ്ധിക്കുന്നു. തന്നില്‍ തന്നെ ശ്രദ്ധിക്കുന്നവന്‍ മറ്റുള്ളവരെക്കുറിച്ച് പറയാറില്ല. ഇതരരെ കുറിച്ച് മൗനം പാലിച്ചില്ലെങ്കില്‍ നീ ഒരിക്കലും ഭക്തനും ആന്തരികമാകയില്ല. നിന്റെ കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കണം. നിന്നിലും ദൈവത്തിലും പൂര്‍ണ്ണമായി ശ്രദ്ധിക്കുകയാണെങ്കില്‍ പുറമേ കാണുന്ന കാര്യങ്ങള്‍ നിന്നെ അസ്വസ്ഥനാക്കുകയില്ല. നീ നിന്നില്‍ തന്നെ അല്ലെങ്കില്‍ എവിടെയാണ് . നിന്നെ മറന്ന് എല്ലാറ്റിലൂടെയും കടന്നു പോയതുകൊണ്ട് നിനക്ക് എന്തു ഗുണമുണ്ടായി? ശരിയായ ശാന്തിയും ഐക്യവും വേണമെങ്കില്‍ എല്ലാം മാറ്റി വച്ച് നിന്നെ മാത്രം കണ്‍മുമ്പില്‍ വയ്ക്കുക.

ദൈവത്തെ സ്‌നേഹിക്കുന്നവന്‍ താത്ക്കാലികമായവ അവഗണിക്കുന്നു

താത്ക്കാലിക കാര്യങ്ങളിലുള്ള ശ്രദ്ധ പിന്‍വലിച്ചാല്‍ നിനക്ക് വളരെ വളര്‍ച്ചയുണ്ടാകും . താല്ക്കാലികമായവയെ വിലമതിക്കുന്നത് വളരെ ദോഷം ചെയ്യും. ദൈവമല്ലാത്തതൊന്നും ദൈവത്തിന്റേതല്ലാത്തതൊന്നും നിനക്ക് വലുതോ, ഉന്നതമോ, ഹൃദ്യമോ, സ്വീകാര്യമോ ആകരുത് . സൃഷ്ടികളില്‍ നിന്ന് ലഭിക്കുന്ന എല്ലാ ആശ്വാസവും വ്യര്‍ത്ഥമായി കരുതണം. ദൈവത്തെ സ്‌നേഹിക്കുന്ന ആത്മാവ് ദൈവത്തിന് താഴെയുള്ളതെ ല്ലാം വിഗണിക്കുന്നു. നിത്യനും അനന്തനുമായ ദൈവം മാത്രം, എല്ലാം നിറഞ്ഞു നില്ക്കുന്ന ദൈവം, ആത്മാവിന്റെ ആശ്വാസവും ഹൃദയത്തിന്റെ നേരായ സന്തോഷവുമാകും .

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles